Thursday 27 December 2018 10:28 AM IST : By സ്വന്തം ലേഖകൻ

മഞ്ജിമ മോഹൻ ഈ തമിഴ് നടനുമായി പ്രണയത്തില്‍?

manjima

ഒരു വടക്കൻ സെൽഫിയിലൂടെ മലയാളികളുടെ ഇഷ്ടനായികയായി മഞ്ജിമ മോഹൻ മാറിയെങ്കിലും ബാലതാരമായി വന്ന മഞ്ജിമ പണ്ട് മുതലേ മലയാളികൾക്ക് വീട്ടിലെ കുട്ടി എന്ന ഇമേജ് ആണ്. അച്ചം യെൻബത് മടൈമയടാ എന്ന ഗൗതം മേനോൻ ചിത്രത്തിലൂടെ തെന്നിന്ത്യൻ സിനിമാ ലോകത്തെ ഡ്രീം ഗേൾ ആയി മാറിയ മഞ്ജിമ പ്രണയത്തിലെന്ന് കോളിവുഡ് വാർത്തകൾ. യുവ തമിഴ് നടനും ധനുഷിന്റെ ബന്ധുവുമായ ഋഷികേശുമായാണ് താരം പ്രണയത്തിലായതെന്ന് റിപ്പോർട്ടുകൾ പറയുന്നു.

hrishikesh

വേലയില്ലാ പട്ടതാരി, റം എന്നീ ചിത്രത്തങ്ങളിൽ അഭിനയിച്ച ഋഷികേശ് തമിഴ് സംഗീത സംവിധായകൻ അനിരുദ്ധിന്റെയും ബന്ധുവാണ്. എന്നാൽ ഋഷികേശുമായുള്ള വാർത്തകൾ തെറ്റാണെന്നാണ് മ‍ഞ്ജിമയുടെ അടുത്ത വൃത്തങ്ങൾ അറിയിച്ചത്. ഏതായാലും താരത്തിന്റെ ഭാഗത്തുനിന്നുള്ള പ്രതികരണം അറിയാൻ കാത്തിരിക്കുകയാണ് താരാരാധകർ. മലയാള സിനിമാ ഛായാഗ്രാഹകൻ വിപിൻ മോഹന്റെയും കലാമണ്ഡലം ഗിരിജയുടെയും മകൾ ആണ് മഞ്ജിമ.