Wednesday 09 January 2019 11:48 AM IST : By സ്വന്തം ലേഖകൻ

ഇന്ത്യ ഭരിക്കുന്ന പാർട്ടിയെ വിറപ്പിക്കുന്നത് ഈ മീശ മുളയ്ക്കാത്ത പയ്യൻ! മെർസൽ സംവിധായകന്റെ കുടുംബ ചിത്രങ്ങൾ കാണാം

atlee1

മോഡി സര്‍ക്കാര്‍ നടപ്പിലാക്കിയ ജിഎസ്ടി, ഡിജിറ്റല്‍ ഇന്ത്യ, നോട്ട് നിരോധനം തുടങ്ങിയ വിഷയങ്ങള്‍ ഉൾപ്പെടുത്തിയതിനെ തുടർന്ന് വിവാദത്തിലായ വിജയ് ചിത്രത്തിന്റെ സംവിധായകൻ ആറ്റ്ലിയാണ് ഇപ്പോൾ സിനിമാ മേഖലയിലെ ഹോട്ട് ടോപിക്. ആറ്റ്ലി എന്ന പേര് കേൾക്കുമ്പോൾ ഏതോ കപ്പടമീശക്കാരൻ തമിഴനാണെന്ന് ചിലരെങ്കിലും കരുതിയേക്കാം. എന്നാൽ മീശ കുരുക്കാത്ത ഒരു കൊച്ചു പയ്യനാണ് നമ്മുടെ കഥാനായകൻ എന്ന് എത്രപേർക്ക് അറിയാം. ഇതാ ആറ്റ്ലിയുടെ ചില കുടുംബ ചിത്രങ്ങൾ കാണാം.

atlee5

വിവാദങ്ങൾ കത്തിപ്പടരുമ്പോഴും പതിവു പോലെ ‘കൂളാ’ണ് ഈ സംവിധായകൻ.

atlee3

26- വയസിൽ രാജാ റാണി എന്ന ചിത്രത്തിലൂടെയാണ് സംവിധായകനായി ആറ്റ്ലി അരങ്ങേറ്റം കുറിക്കുന്നത്.

atlee8

വിജയിനെ നായകനാക്കി തെറി എന്ന ചിത്രവും സംവിധായനം ചെയ്തിരുന്നു. അതിനിടെ മെർസലിന്റെ സെന്‍സര്‍ ചെയ്ത് ആ ഭാഗങ്ങള്‍ മാറ്റണമെന്ന ആവശ്യം ബിജെപി ഉയർത്തിക്കഴിഞ്ഞു.

atlee7

വിജയ്‌യെ വ്യക്തിപരമായി ആക്രമിക്കുന്ന നിലയിലേക്ക് വരെ വിവാദങ്ങൾ മാറിക്കഴിഞ്ഞു.

atlee6

വിജയ് ക്രിസ്ത്യാനിയായതിനാലാണ് മോദി സര്‍ക്കാരിന്റെ വികസനങ്ങളെ വിമര്‍ശിച്ചതെന്നായിരുന്നു വാദം.

atlee9

ഇതിനു പിന്നാലെ ബിജെപി സംസ്ഥാന ഘടകം ഭാഗങ്ങള്‍ നീക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ക്ക് താക്കീതും നല്‍കിയിരിക്കുകയാണ്.

atlee4

നടന്‍ വിജയ് ക്രിസ്ത്യാനിയായതിനാലാണ് മോഡി സര്‍ക്കാരിനെതിരേ വിദ്വേഷ പ്രചാരണം നടത്തുന്നതെന്നാണ് ബിജെപി നേതാവ് എച്ച്. രാജ പറയുന്നത്.

atlee2

സിനിമയുടെ നിര്‍മാതാവ് ഹേമ രുക്മാനിയയും ക്രിസ്ത്യാനിയാണോ എന്ന കാര്യം പരിശോധിച്ചു വരികാണെന്നും രാജ പറഞ്ഞു.

ചിത്രം ഇറങ്ങിയതു മുതല്‍ ബിജെപി സിനിമയ്‌ക്കെതിരേ രംഗത്തുവന്നിരുന്നു. ഈ രംഗങ്ങള്‍ ഒരിക്കലും നീക്കം ചെയ്യരുതെന്നും സംഘപരിവാറിന്റെ ആവശ്യം അംഗീകരിക്കരുതെന്നും കബാലി സംവിധായകന്‍ പാരഞ്ജിത്ത് ആവശ്യപ്പെട്ടിരുന്നു.

atlee10

സര്‍ക്കാരിന്റെ കപട വികസന വാദങ്ങളുടെ ഏറ്റവും ബുദ്ധിമുട്ടനുഭവിക്കുന്നത് സാധാരണക്കാരാണ്.  ഈ ബുദ്ധിമുട്ടാണ് സിനിമയിലുള്ളത്. അതില്‍ ബിജെപി വിഷമിച്ചിട്ടു കാര്യമില്ലെന്നാണ് പാ രഞ്ജിത്ത് ഈ വിഷയത്തില്‍ പ്രതികരിച്ചത്.