Saturday 05 January 2019 05:30 PM IST : By സ്വന്തം ലേഖകൻ

അടുക്കളയിലെ പാത്രങ്ങൾ കൂട്ടിവച്ചപ്പോൾ മോഹൻലാൽ; കലാകാരനെ പ്രശംസിച്ച് മതിവരാതെ സോഷ്യൽ മീഡിയ

mohanlal-utensils

മലയാളത്തിന്റെ ലാലേട്ടനെ വെറും മാസ് എന്നൊന്നും വിളിച്ചാൽ പോരാ.. ആളൊരു മരണ മാസാണ്. തൊട്ടതെല്ലാം പൊന്നാക്കുന്ന വിദ്യ നമ്മുടെ മോഹൻലാലിന് മാത്രം സ്വന്തം. ഒരു മിനിറ്റുള്ള വിഡിയോയിലാണെങ്കിലും, ഒരു ഫോട്ടോയിൽ ആണെങ്കിലും ലാലിസം വ്യക്തമായി കാണാം. അതാണ് ലാൽ മാജിക്. കുറച്ചു ദിവസമായി സോഷ്യൽ മീഡിയയിൽ കറങ്ങിനടക്കുന്ന ചിത്രത്തെക്കുറിച്ചാണ് പറഞ്ഞുവരുന്നത്.

വീട്ടിലെ അടുക്കളയിൽ ഇരിക്കുന്ന പാത്രങ്ങൾ കൊണ്ട് മോഹൻലാലിനെ സൃഷ്ടിച്ചിരിക്കുകയാണ് ഒരു കലാകാരൻ. ആരേയും അദ്‌ഭുതപ്പെടുത്തുന്ന ചിത്രത്തിന് മോഹൻലാലിന്റെ സ്‌ഫടികം ലുക്കാണ്. ലാലേട്ടനെ അതിമനോഹരമായി നിർമിച്ച കലാകാരനെ അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ് സോഷ്യൽ മീഡിയ.