Wednesday 21 March 2018 12:32 PM IST : By സ്വന്തം ലേഖകൻ

ഇതെന്റെ സ്വന്തം മഹി! ധോണിയുടെകാലില്‍ വീണ് കുട്ടി ആരാധകന്‍; വീഡിയോ

dhoni_video

ധോണിയോടുള്ള ആരാധകരുടെ സ്‌നേഹ പ്രകടനങ്ങള്‍ പലപ്പോഴും  സമൂഹമാധ്യമങ്ങളില്‍ വൈറലാകാറുണ്ട്.  എന്നാല്‍ കുറച്ചുദിവസങ്ങളായി ധോണിയുടെ ഒരു കട്ട ഫാനായ കുട്ടിയുടെ വിഡിയോ ആണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. അടുത്തിടെ ധോണി അതിഥിയായി പങ്കെടുത്ത ഒരു പരിപാടിക്കിടയിലുണ്ടായ സംഭവമാണിപ്പോള്‍ വൈറലാവുന്നത്. ധോണിയും സംഘാടകരും സ്റ്റേജില്‍ നില്‍ക്കുകയായിരുന്നു. അപ്പോഴാണ് ഒരു കുട്ടി സ്റ്റേജിലേക്ക് കടന്നുവരുന്നത്.  

സ്റ്റേജിലെത്തിയ ഉടന്‍ കുട്ടി ധോണിയെ സാഷ്ടാംഗം പ്രണമിച്ചു. ഉടന്‍ തന്നെ ധോണി ആരാധകനെ പിടിച്ചെഴുന്നേല്‍പ്പിച്ചു തന്നോട് ചേര്‍ത്ത് നിര്‍ത്തി. കുട്ടി ആരാധകന്‍ ആകട്ടെ ധോണിയെ വിട്ടില്ല, കെട്ടിപ്പിടിച്ചുനിന്നു. അതിനുശേഷം ധോണിക്കൊപ്പം സെല്‍ഫി പകര്‍ത്തി.

ആരാധകന് തന്റെ ഓട്ടോഗ്രാഫുളള ബാറ്റ് ധോണി സമ്മാനമായി നല്‍കി.  ക്രിക്കറ്റിനെയും ധോണിയെയും അത്രയേറെ സ്നേഹിക്കുന്ന ആരാധകനെ സ്നേഹത്തോടെ ചേര്‍ത്തുനിര്‍ത്തി ധോണി.