Wednesday 02 January 2019 05:25 PM IST : By സ്വന്തം ലേഖകൻ

കാഞ്ചനയും മൊയ്തീനുമല്ല, ഇത് താരയും ജയ്‌യും; പ്രണയം നിറച്ച് മൈ സ്റ്റോറിയുടെ മോഷൻ പോസ്റ്റർ

my_story

'എന്ന് നിന്റെ മൊയ്തീന്‍' എന്ന സൂപ്പർഹിറ്റ് പ്രണയ ചിത്രത്തിന്റെ വിജയത്തിന് ശേഷം പൃഥ്വിരാജും പാര്‍വ്വതിയും ഒന്നിക്കുന്ന 'മൈ സ്റ്റോറി'യുടെ ഫസ്റ്റ് ലുക്ക് മോഷന്‍ പോസ്റ്റര്‍ പുറത്തെത്തി. ജയ്, താര എന്നിങ്ങനെയാണ് നായികാനായകന്മാരുടെ പേര്. നവാഗതയായ റോഷ്‌നി ദിനകർ സംവിധാനം ചെയ്യുന്ന ചിത്രത്തെ ഏറെ ആകാംഷയോടെയാണ് ഇപ്പോഴേ പ്രേക്ഷകർ ഉറ്റുനോക്കുന്നത്.

സിനിമയുടെ ഒഫിഷ്യൽ പേജിലൂടെ പങ്കുവച്ച മോഷൻ പോസ്റ്ററിന് ഇതിനോടകം പ്രേക്ഷകരുടെ മികച്ച പിന്തുണയാണ് ലഭിച്ചിരിക്കുന്നത്. ശങ്കര്‍ രാമകൃഷ്ണന്‍ രചന നിര്‍വഹിക്കുന്ന സിനിമ പൂര്‍ണമായും യൂറോപ്പിലാണ് ചിത്രീകരിക്കുന്നത്. പോര്‍ച്ചുഗലും സ്‌പെയിനുമാണ് പ്രധാന ലൊക്കേഷനുകള്‍. റൊമാന്റിക് മ്യൂസിക്കല്‍ എന്റര്‍ടെയ്‌നര്‍ എന്ന ഗണത്തില്‍പ്പെടുന്ന ചിത്രത്തിന് സംഗീതം പകരുന്നത് ഷാന്‍ റഹ്മാന്‍ ആണ്.