Thursday 27 December 2018 10:15 AM IST : By സ്വന്തം ലേഖകൻ

’ഏയ് ജൂഡി’ന്റെ സെറ്റിൽ വച്ച് പ്രതാപ് പോത്തന് നെഞ്ചുവേദന; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

prathab-pothan23

നടനും സംവിധായകനുമായ പ്രതാപ് പോത്തനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിവിന്‍ പോളി ചിത്രം ’ഏയ് ജൂഡി’ന്റെ ഷൂട്ടിങ്ങിനിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ശനിയാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇപ്പോൾ ചെന്നൈ വടപളനിയിലെ എസ്.ആര്‍.എം. ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയാണ്. ആരോഗ്യനിലയില്‍ ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.