Monday 19 February 2018 11:26 AM IST : By സ്വന്തം ലേഖകൻ

ഗൂഗിളിലും ഒന്നാമത്! ഒടുവിൽ സണ്ണി ലിയോണിനെയും പിന്തള്ളി പ്രിയ വാരിയർ

priya-sunny12

ഒറ്റപ്പാട്ടു കൊണ്ട് ഇന്ത്യയൊട്ടാകെ തരംഗമായി മാറിയ പ്രിയ പി. വാരിയർക്ക് മറ്റൊരു റെക്കോർഡ് കൂടി. കഴിഞ്ഞ ആഴ്ച ഏറ്റവുമധികം ആളുകൾ ഗൂഗിളിൽ സേർച്ച് ചെയ്ത സെലിബ്രിറ്റി എന്ന നേട്ടമാണ് പ്രിയയെ തേടിയെത്തിയത്. ബോളിവുഡ് താരം സണ്ണി ലിയോണിനെ പിന്തള്ളിയാണ് പ്രിയ ഈ നേട്ടം സ്വന്തമാക്കിയത്.

സണ്ണി ലിയോണിനെ മാത്രമല്ല ദീപിക പദുക്കോണിനെയും കത്രീന കൈഫിനെയും പിന്തള്ളിയാണ് പ്രിയ ഗൂഗിളിൽ ഒന്നാമതെത്തിയത്. ബോളിവുഡ് സുന്ദരിമാർക്ക് മാത്രം ലഭിച്ചിട്ടുള്ള നേട്ടം ഒറ്റപ്പാട്ടിലൂടെ സ്വന്തമാക്കിയിരിക്കുകയാണ് പ്രിയ. ഇൻസ്റ്റാഗ്രാമിൽ 3.8 മില്യൺ ഫോളോവേഴ്സിനെയാണ് പ്രിയയ്ക്ക് ഒരാഴ്ച കൊണ്ട് ലഭിച്ചത്. ഇതിനു പിന്നാലെയാണ് ഗൂഗിൾ നേട്ടവും.