Wednesday 09 January 2019 11:27 AM IST : By സ്വന്തം ലേഖകൻ

ഷൂട്ടിങ്ങിനിടെ റായ് ലക്ഷ്മിക്ക് പരുക്ക്; ട്വിറ്ററിൽ ആരാധകരുടെ വക പരിഹാസം

rai-lakshmi11233

തെന്നിന്ത്യന്‍ താരസുന്ദരി റായ് ലക്ഷ്മിയ്ക്ക് ഷൂട്ടിങ്ങിനിടയിൽ പരുക്ക്. പുതിയ സിനിമയുടെ സംഘട്ടന രംഗങ്ങള്‍ ഷൂട്ട് ചെയ്യുന്നതിനിടയ്‌ക്കാണ്‌ പരുക്ക് പറ്റിയത്. താരം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചത്.

"എനിക്ക് വീണ്ടും പേടി തോന്നുന്നു, മുറിവുകളും ഞാനും.. സംഘട്ടന രംഗങ്ങള്‍ എപ്പോഴും എന്നെ ആകര്‍ഷിക്കും. ഒടുവിൽ ഇങ്ങനെ സംഭവിക്കുകയും ചെയ്യും. എന്തായാലും പേടിക്കാനൊന്നുമില്ല. ഞാന്‍ സുരക്ഷിതയാണ്.’’ റായ് ലക്ഷ്മി കുറിച്ചു. ഫോട്ടോ സഹിതമാണ് റായ് ലക്ഷ്മിയുടെ ഫെയ്സ്ബുക് പോസ്റ്റ്. മുറിവ് പറ്റിയ കൈമുട്ടിന്റെ ഫോട്ടോയും പങ്കുവച്ചു.

എന്നാൽ പരുക്കിന്റെ കാര്യം അറിയിച്ചുകൊണ്ടുള്ള താരത്തിന്റെ ട്വീറ്റിനെ ആരാധകർ കണക്കറ്റ് പരിഹസിച്ചു. ഒപ്പം ചിലർ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.