Thursday 03 January 2019 02:36 PM IST : By സ്വന്തം ലേഖകൻ

'മതത്തെയും പാക്കിസ്ഥാനെയും അപമാനിച്ചു'; രണ്‍ബീറിനൊപ്പം പുകവലിച്ച നടിയ്‌ക്കുനേരെ സൈബർ ആക്രമണം

mahira-khan1

ബോളിവുഡിലെ യങ്‌ സ്റ്റാർ രൺബീറിനൊപ്പം പുക വലിച്ചതിന്റെ പേരിൽ പാക്കിസ്ഥാന്‍ നടി മാഹിറ ഖാന് സോഷ്യൽ മീഡിയയിൽ കടുത്ത ആക്രമണം. ന്യൂയോര്‍ക്കിലെ ഒരു ഹോട്ടലില്‍ രണ്‍ബീര്‍ കപൂറിനൊപ്പം മാഹിറ പുകവലിക്കുന്ന ചിത്രങ്ങള്‍ പ്രചരിച്ചതോടെയാണ് സദാചാരവാദികൾ ആക്രമണവുമായി രംഗത്തുവന്നത്.

മതത്തെയും പാക്കിസ്ഥാനെയും ഒരുപോലെ മാഹിറ അപമാനിച്ചുന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്. മാഹിറയുടെ വസ്ത്രധാരണത്തിനെതിരെയും രൂക്ഷമായ വിമർശനവുമായി നിരവധിപേർ രംഗത്തുവന്നിട്ടുണ്ട്. ഇതോടെ നടിക്ക് പിന്തുണയുമായി പാക് ഗായകനും ഗാനരചയിതാവുമായ അസര്‍ അലി രംഗത്ത് വന്നു.

പുരുഷന്‍മാരെപ്പോലെ സ്ത്രീകള്‍ക്കും അവരുടെ ഇഷ്ടങ്ങള്‍ക്കനുസരിച്ച് ജീവിക്കാനുള്ള അവകാശമുണ്ടെന്ന് അസര്‍ അലി പറഞ്ഞു. അവരുടെ ഇഷ്ടങ്ങൾ മറ്റുള്ളവർക്ക് ബുദ്ധിമുട്ടാകുന്നില്ലെങ്കിൽ പിന്നെന്തിനു ആ വിഷയത്തെ കുറിച്ച്‌ ചർച്ച ചെയ്യണമെന്നും അദ്ദേഹം ചോദിക്കുന്നു. വിവാഹമോചിതയും ഒരു കുഞ്ഞിന്റെ അമ്മയുമാണ് മാഹിറ. രണ്‍ബീറുമായി നടി പ്രണയത്തിലാണെന്നും ഗോസിപ്പുകളുണ്ട്.