Friday 16 February 2018 02:38 PM IST : By സ്വന്തം ലേഖകൻ

റിയൽ ജോഡികളായി നയന്‍താരയും വിഘ്‌നേഷ് ശിവനും; പ്രണയദിനത്തിൽ വൈറലായ ചിത്രത്തിനു പിന്നിൽ!

vig-nayan001

തെന്നിന്ത്യൻ താരറാണി നയൻതാരയുടെയും സംവിധായകൻ വിഘ്‌നേഷ് ശിവന്റെയും ഏറ്റവും പുതിയ ചിത്രം സമൂഹ മാധ്യമങ്ങളിൽ തരംഗമാവുന്നു. പേരിന്റെ ആദ്യാക്ഷരമെഴുതിയ ടീ- ഷർട്ട് ധരിച്ച് പരസ്പരം ചേർന്ന് നിൽക്കുന്ന ഇവരുടെ ചിത്രമാണ് ഈ പ്രണയദിനത്തിൽ ആരാധകർ ഏറ്റെടുത്തത്. ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് ഏറെ കാലമായി. ഈ ഗോസിപ്പുകളെ ശരിവയ്ക്കുന്നതാണ് പുതിയ ചിത്രം.

വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്ത 'നാനും റൗഡി താന്‍' എന്ന സിനിമയിൽ നായികയായെത്തിയത് നയന്‍താരയായിരുന്നു. സിനിമ പൂർത്തിയായതോടെ ഇവർ പ്രണയത്തിലായി. അടുത്തുതന്നെ ഇരുവരും വിവാഹിതരാകും എന്നാണ് പുതിയ റിപ്പോർട്ടുകൾ. എന്നാല്‍ ഇതു സംബന്ധിച്ച് നയന്‍താരയോ വിഘ്‌നേഷോ പ്രതികരിച്ചിട്ടില്ല.