Thursday 03 January 2019 02:23 PM IST : By സ്വന്തം ലേഖകൻ

സായി പല്ലവിയുടെ മുൻശുണ്ഠി, ഷൂട്ടിങ് തടസ്സപ്പെട്ടു; നായകൻ സെറ്റില്‍ നിന്ന് ഇറങ്ങിപ്പോയി

sai-naani

’പ്രേമ’ത്തിലൂടെ മലയാളികളുടെ മനസ്സിൽ കുടിയേറിയ സായി പല്ലവിക്ക് ഇപ്പോൾ തെലുങ്കിൽ തിരക്കോടു തിരക്കാണ്. താരത്തിന്റെ തെലുങ്കിലെ ആദ്യ ചിത്രമായ ’ഫിദ’ വൻ വിജയം നേടിയിരുന്നു. ചിത്രത്തിലെ മികച്ച പ്രകടനത്തിന് തെന്നിന്ത്യൻ താരസുന്ദരി സാമന്ത അടക്കമുള്ളവർ സായ് പല്ലവിയെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. എന്നാലിപ്പോൾ സായ് പല്ലവിയെ കുറിച്ച് പുറത്തുവരുന്ന വാർത്ത താരം ഒരല്പം മുൻശുണ്ഠിക്കാരിയാണ് എന്നതാണ്.

സായി പല്ലവി നായികയായി അഭിനയിക്കുന്ന പുതിയ തെലുങ്കു ചിത്രം ’മിഡിൽ ക്ളാസ് അബ്ബായി’ൽ (എം.സി.എ.) നാനിയാണ് നായകൻ. ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിൽ നാനിയോട് താരം ദേഷ്യപ്പെട്ടെന്നും, തുടര്‍ന്ന് നാനി സെറ്റിൽ നിന്നും ഇറങ്ങി പോയെന്നുമാണ് വാർത്തകൾ പ്രചരിക്കുന്നത്. പിന്നീട് സായി പല്ലവി നാനിയോട് ക്ഷമ ചോദിച്ചെന്നും, തുടർന്ന് നാനി തിരികെയെത്തി ഷൂട്ടിങ്ങ് വീണ്ടും ആരംഭിച്ചു എന്നുമാണ് റിപ്പോര്‍ട്ടുകൾ.

sai-naani2