Tuesday 15 January 2019 12:44 PM IST : By സ്വന്തം ലേഖകൻ

ശിശുദിനത്തിൽ മകൻ തൈമൂറിന് ഒന്നരക്കോടിയുടെ ജീപ്പ് സമ്മാനമായി നൽകി സെയ്‌ഫ്

thaimoor-ali-khan1

സെയ്‌ഫ്‌ അലി ഖാൻ- കരീന കപൂർ ദമ്പതികളുടെ മകൻ തൈമൂറിന് ഇപ്പോൾ പ്രായം വെറും 11 മാസം. ഒന്നാം പിറന്നാൾ ആഘോഷിക്കാനുളള തയാറെടുപ്പിലാണ് കുഞ്ഞു തൈമൂർ. എന്നാൽ മകനൊരു സമ്മാനം വാങ്ങി നൽകാൻ പിറന്നാൾ വരെ കാത്തിരിക്കാൻ അച്ഛൻ സെയ്‌ഫ് തയാറായില്ല. ശിശുദിനത്തിൽ തൈമൂറിന് ഗംഭീര സമ്മാനം നൽകിയിരിക്കുകയാണ് അച്ഛൻ സെയ്‌ഫ്‌ അലി ഖാൻ. ഒന്നരക്കോടി രൂപയുടെ എസ്ആർടി ജീപ്പാണ് സെയ്‌ഫ് മകനു സമ്മാനമായി നൽകിയത്.

മകനായി സെയ്‌ഫ് നേരിട്ടെത്തിയാണ് വാഹനം വാങ്ങിയത്. " ചെറി റെഡ് നിറത്തിലുളളതാണ് ജീപ്പ്. ഈ നിറം തൈമൂറിന് ഇഷ്ടമാകും. അവനുവേണ്ടി ഇതിൽ ബേബി സീറ്റുണ്ട്. ഈ വാഹനം തൈമൂറിന് വേണ്ടിയുളളതാണ്. അവനെയും കൊണ്ടുളള ആദ്യ ഡ്രൈവിന്റെ ആകാംക്ഷയിലാണ് ഞാൻ.” സെയ്‌ഫ് പറയുന്നു. ഡിസംബർ 20 നാണ് തൈമൂറിന്റെ പിറന്നാൾ. ആദ്യ പിറന്നാൾ ഗംഭീരമാക്കാനാണ് കുടുംബത്തിന്റെ തീരുമാനമെന്ന് കരീനയുടെ സഹോദരി കരിഷ്മ കപൂർ മുൻപ് പറഞ്ഞിരുന്നു.