Monday 19 March 2018 02:22 PM IST : By സ്വന്തം ലേഖകൻ

'ഞാന്‍ സല്‍മാന്റെ ഭാര്യയാണ്'; അവകാശവാദവുമായി താരത്തിന്റെ ഫ്‌ളാറ്റിലേക്ക് അതിക്രമിച്ച് കയറി യുവതി

salmaan

സല്‍മാന്‍ ഖാന്റെ ഭാര്യയാണെന്ന് അവകാശപ്പെട്ട്  ഫ്‌ളാറ്റിലേക്ക് അതിക്രമിച്ചു കയറി യുവതി. കഴിഞ്ഞ ദിവസമാണ് സംഭവം. ബാന്ദ്രയിലെ വസതിയിലാണ് യുവതി അതിക്രമിച്ചു കടന്നത്. ഫ്‌ളാറ്റിന്റെ മുന്‍വശത്തെ വാതിലിനടുത്തേക്ക് യുവതി നടന്നപ്പോള്‍ അലാറം മുഴങ്ങുകയും സുരക്ഷാ ജീവനക്കാര്‍ ഓടിയെത്തുകയും ചെയ്തു. സല്‍മാന്‍ ആ സമയത്ത് ഫ്‌ളാറ്റില്‍ ഉണ്ടായിരുന്നില്ല.

സുരക്ഷാ ജീവനക്കാരെത്തി തടഞ്ഞപ്പോള്‍ താന്‍ സല്‍മാന്റെ ഭാര്യയാണെന്നും അകത്തേക്ക് കയറ്റിവിടണം എന്നും പറഞ്ഞ് യുവതി ബഹളം വച്ചു. തുടര്‍ന്ന് യുവതിയെ ഗേറ്റിന് പുറത്താക്കി വാതിലടച്ചു. അതിരുവിടുന്ന ആരാധകരുടെ ശല്യം പലപ്പോഴും സല്‍മാന് തലവേദന ആകാറുണ്ട്. കാമുകിയാണെന്നും ഭാര്യയാണെന്നും അവകാശപ്പെട്ട് ഇതിന് മുന്‍പും സല്‍മാന്റെ ഫ്‌ളാറ്റിലേക്ക് സ്ത്രീകള്‍  വന്നിട്ടുണ്ടെന്ന് താരത്തിന്റെ താമസ സ്ഥലത്തെ സുരക്ഷാജീവനക്കാര്‍ പറയുന്നു.

ഇതറിഞ്ഞ സല്‍മാനും സംഭവം വലിയ പ്രാധാന്യത്തോടെ എടുത്തില്ല. കാരണം സല്‍മാനെ സംബന്ധിച്ച്് ഇതൊക്കെ താര ആരാധന തന്നെ! യുവതിക്കെതിരെ താരം പോലിസില്‍ പരാതി നല്‍കിയില്ല. സുരക്ഷാ സജീകരണങ്ങള്‍ ഒന്നുകൂടി കര്‍ശനമാക്കാനാണ് സല്‍മാന്‍ നിര്‍ദേശം നല്‍കിയത്.