Thursday 18 January 2018 11:14 AM IST : By സ്വന്തം ലേഖകൻ

സല്‍മാന്‍ ഖാന്‍ ലൂലിയ വാന്ററുമായി പ്രണയത്തിലാണോ? ഇതാ ‘നായിക’യുടെ മറുപടി ഇങ്ങനെ

salman_lulia

പ്രശസ്തിക്കൊപ്പം ബോളിവുഡ് നായികമാരുമായി ഗോസിപ്പു കോളങ്ങളിലും സല്‍മാന്റെ പേര് നിറഞ്ഞിട്ടുണ്ട്. എന്നാല്‍ നാളേറെയായി അമ്പത്തിരണ്ടുകാരനായ സല്‍മാനും റൊമേനിയന്‍ അവതാരകയായ മുപ്പത്തിയേഴുകാരി ലുലിയ വാന്ററും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ ആണ് പ്രചരിക്കുന്നത്. സല്ലുവിന്റെ കുടുംബത്തിലെ പരിപാടികള്‍ക്കും ഗെറ്റ് ടു ഗെതറുകള്‍ക്കുമെല്ലാം സല്ലുവിനൊപ്പം ലുലിയയും സ്ഥിരം കാഴ്ചയാണ്. ഈ പ്രചാരണങ്ങളിലൊക്കെ സത്യം വല്ലതുമുണ്ടോയെന്ന ചോദ്യത്തിന് ലുലിയ തന്നെ  മറുപടി പറഞ്ഞിരിക്കുകയാണ്. ഒരു അഭിമുഖത്തിലായിരുന്നു ലൂലിയ മനസ്സുതുറന്നത്.

ലുലിയയുടെ വാക്കുകള്‍ ഇങ്ങനെ - ഗോസിപ്പുകളെല്ലാം ഞാന്‍ കേള്‍ക്കുന്നുണ്ട്, അവയിലേറെയും വാസ്തവ വിരുദ്ധമാണ്. പക്ഷേ കഥകള്‍ മെനയുന്നവരെ പിടിച്ചു നിര്‍ത്താന്‍ എനിക്കു കഴിയില്ല. സല്‍മാനോട് എനിക്കേറെ ബഹുമാനമുണ്ട്. ഒപ്പം തന്നെ ജീവിതത്തില്‍ ഇനിയെന്താണു സംഭവിക്കുന്നതെന്ന് യാതൊരു നിശ്ചയവുമില്ല. നമ്മള്‍ പ്രതീക്ഷിക്കുന്നതുപോലെയല്ല പല കാര്യങ്ങളും സംഭവിക്കുന്നത്. എല്ലാം നാം ആഗ്രഹിക്കുന്നതു പോലെയാകില്ല. സംഭവിച്ചതെല്ലാം സംഭവിക്കേണ്ടിയിരുന്നവയുമാണ്.

സല്‍മാന്‍ തന്റെ നല്ല സുഹൃത്താണെന്നും പാട്ടു പാടാന്‍ എന്നെ ഏറെ പ്രചോദിപ്പിക്കുന്നയാളാണെന്നും ലൂലിയ പറഞ്ഞു. ഹിന്ദിയില്‍ ഗാനം ആലപിക്കാന്‍ കഴിയുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ലെന്നും സല്‍മാനാണ്  പിന്തുണച്ചതെന്നും ലൂലിയ വ്യക്തമാക്കി. ഇങ്ങനെയൊക്കെയാണെങ്കിലും ബോളിവുഡിലേക്കു വരാന്‍ തനിക്കൊരു പദ്ധതിയുമില്ലെന്നാണ് ലുലിയ പറയുന്നത്.