Wednesday 09 January 2019 11:25 AM IST : By സ്വന്തം ലേഖകൻ

’100 ജന്മമെടുത്താലും 100 ലോകത്തിലും ഞാൻ തിരഞ്ഞെടുക്കുക നിന്നെയായിരിക്കും..’ കണ്ണു നിറഞ്ഞ് സാമന്ത പറഞ്ഞത്

samantha-akkineni1

ജീവിതത്തിൽ ഏറ്റവും വിലപ്പെട്ട, കൂടുതൽ ആഗ്രഹിച്ച ഒന്ന് നേടിയ സന്തോഷത്തിലാണ് തെന്നിന്ത്യൻ താരസുന്ദരി സാമന്ത. അത് മറ്റൊന്നുമല്ല, ഭർത്താവും തെലുങ്ക് സൂപ്പർതാരവുമായ നാഗചൈതന്യയാണ്. വിവാഹശേഷം സാമന്ത ആദ്യം ചെയ്തത് സ്വന്തം പേരിൽ മാറ്റം വരുത്തുകയാണ്. സാമന്ത റൂത്ത് പ്രഭു ഇപ്പോൾ സാമന്ത അക്കിനേനിയാണ്.

വിവാഹവേദിയിൽ നാഗചൈതന്യയോടുള്ള ആഴത്തിലുള്ള പ്രണയം സാമന്തയുടെ മുഖത്തും ചിരിയിലും ഓരോ ഭാവങ്ങളിലും വേറിട്ട് കാണാമായിരുന്നു. വിവാഹശേഷം ഇരുവരുടെയും ചിത്രങ്ങൾ കണ്ട പ്രേക്ഷകർക്കും ഇതുതന്നെ തോന്നി. താര വിവാഹത്തിന്റെ ചിത്രങ്ങളും വിഡിയോയും ആരാധകര്‍ ഇപ്പോഴും ഷെയര്‍ ചെയ്യുന്നുണ്ട്. അതിൽ ഒരു വിഡിയോയാണ് ഇപ്പോള്‍ ഏറെ വൈറലായിരിക്കുന്നത്. ക്രിസ്ത്യന്‍ രീതിയില്‍ നടന്ന വിവാഹദിനത്തില്‍ സാമന്ത നാഗചൈത്യയ്ക്കു നല്‍കിയ വാക്കായിരുന്നു വിഡിയോയിൽ.

"എങ്ങനെയാണോ എല്ലാ പ്രശ്നങ്ങളും ശബ്ദത്തിൽ ഒരു മാറ്റവുമില്ലാതെ പരിഹരിക്കപ്പെടുന്നത്. എങ്ങനെയാണോ കരയിക്കാതെ എന്നെ ഒന്നിനും അനുവദിക്കാതിരുന്നത്. ഞാൻ എങ്ങനെയായിരിക്കണം എന്ന് സ്വപ്നം കണ്ടതുപോലെ എന്നെ മാറ്റിയത് നീയാണ്. ഞാൻ കണ്ടതിൽ വച്ച് എറ്റവും പെർഫെക്ട് ആയ വ്യക്തി, അത് നീയാണ്. നമുക്ക് ജനിക്കാനിരിക്കുന്ന കുട്ടികൾക്കും നീ നല്ലൊരു അച്ഛനായിരിക്കും. ഇനി 100 ജന്മമെടുത്താലും 100 ലോകത്തിലും ഞാൻ എപ്പോഴും തിരഞ്ഞെടുക്കുക നിന്നെയായിരിക്കും." സാമന്ത പറഞ്ഞു.

വാചകം മുഴുമിപ്പിക്കുമ്പോൾ സാമന്തയുടെ കണ്ണുകൾ നിറഞ്ഞിരുന്നു. വിവാഹ മോതിരം അണിയിക്കുന്നതിന് തൊട്ടുമുൻപാണ് സാമന്ത ഇങ്ങനെ പറഞ്ഞത്. പ്രിയസഖിയുടെ വാക്കുകൾ കേട്ട് നാഗചൈതന്യ ചിരിക്കുന്നുണ്ടായിരുന്നു.