Tuesday 15 January 2019 02:17 PM IST : By സ്വന്തം ലേഖകൻ

ജീവിതത്തിൽ പ്രണയ ജോഡികളായി സൗബിനും ജാമിയ സഹീറും!

saubin-jamiya12

നടനും സംവിധായകനുമായ സൗബിന്‍ ഷാഹിര്‍ വിവാഹിതനാകുന്നു. ജാമിയ സഹീര്‍ ആണ് വധു. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. കോഴിക്കോട് സ്വദേശിയാണ് ജാമിയ. ദുബായില്‍ പഠിച്ചു വളര്‍ന്ന ജാമിയ കുറച്ചുകാലം ശോഭ ഗ്രൂപ്പില്‍ ജോലി ചെയ്തിരുന്നു. പ്രതിശ്രുത വധു ജാമിയ സഹീറിനൊപ്പം നിൽക്കുന്ന ഏറ്റവും പുതിയ ചിത്രം സൗബിൻ ഇൻസ്റ്റാഗ്രാമിലൂടെ ഷെയർ ചെയ്തു.

സംവിധാന സഹായിയായി സിനിമാ രംഗത്തെത്തി പിന്നീട് നടനായി തിളങ്ങിയ സൗബിൻ ’പറവ’ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി. സൗബിനും മുനീർ അലിയും ചേർന്ന് തിരക്കഥയെഴുതിയ ’പറവ’ ഈ വർഷം പുറത്തിറങ്ങിയ മികച്ച ചിത്രങ്ങളിലൊന്നായിരുന്നു. പ്രേമത്തിലെ പി ടി മാഷാണ് മലയാളി പ്രേക്ഷകർക്കിടയിൽ സൗബിനെ ജനപ്രിയനാക്കിയത്.