Monday 17 December 2018 05:46 PM IST : By സ്വന്തം ലേഖകൻ

പൊന്നോമനയുടെ ചിത്രം ആരാധകരുമായി പങ്കുവച്ച് ഷാഹിദ് കപൂർ

shahid-son

ഷാഹിദ് കപൂർ–മിറ രജ്പുത് ദമ്പതികളുടെ കുഞ്ഞ് മിഷയുടെ ആദ്യ ചിത്രം പുറത്ത്. ഷാഹിദ് കപൂറാണ് തന്റെ പൊന്നോമനയുടെ ചിത്രം ആരാധകർക്കായി പങ്കുവച്ചത്. പൊതുപരിപാടികളിലും മറ്റും പങ്കെടുക്കുമ്പോൾ മാധ്യമങ്ങളിൽ നിന്നും രക്ഷപ്പെടാൻ കുഞ്ഞിന്റെ മുഖം മറച്ചായിരുന്നു മിറ എത്തിയിരുന്നത്.

ഇപ്പോഴിതാ ആരാധകർക്ക് സമ്മാനമായി ഷാഹിദ് തന്റെ കൊച്ചുസുന്ദരിയുടെ ചിത്രം പോസ്റ്റ് ചെയ്തു. അമ്മയും മകളും ഒരുമിച്ച് നിൽക്കുന്ന മനോഹര ചിത്രമാണ് ട്വിറ്ററിലൂടെ പങ്കുവച്ചത്. 2015 ജൂലൈ ഏഴിനായിരുന്നു ഷാഹിദും മിറയും തമ്മിലുള്ള വിവാഹം. ഡല്‍ഹിയിലെ പ്രശസ്തമായ ലേഡി ശ്രീറാം കോളജിലെ മൂന്നാം വര്‍ഷ ഇംഗ്ലീഷ് ബിരുദ വിദ്യാര്‍ഥിനിയായിരുന്നു മിറ രാജ്പുത്ത്. പഠനത്തിനിടെയാണ് മിറ ഷാഹിദിനെ വിവാഹം ചെയ്യുന്നതും.