Tuesday 18 December 2018 04:47 PM IST : By സ്വന്തം ലേഖകൻ

മാഡം തുസാൻഡ്‌ മ്യൂസിയത്തിൽ ശ്രേയ ഘോഷാലിന്റെ മെഴുകു പ്രതിമയും

shreya

ലണ്ടനിലെ ലോകപ്രശസ്തമായ മാഡം തുസാഡ്സ് മ്യൂസിയത്തില്‍ ശ്രേയ ഘോഷാലിന്റെ മെഴുകു പ്രതിമ സ്ഥാപിക്കും. ശ്രേയ തന്നെയാണ് ഇക്കാര്യം ഫെയ്‌സ്ബുക്കിലൂടെ ആരാധകരെ അറിയിച്ചത്. വലിയ താരങ്ങൾക്കൊപ്പം തന്റെയും പ്രതിമ സ്ഥാപിക്കാൻ തീരുമാനിച്ചത് അംഗീകാരമായി കരുതുന്നുവെന്ന് ശ്രേയ പ്രതികരിച്ചു.

ജവഹര്‍ലാല്‍ നെഹ്റു, ഇന്ദിരാഗാന്ധി, രാജിവ്ഗാന്ധി, അമിതാഭ് ബച്ചൻ, സച്ചിൻ തെണ്ടുൽക്കർ, ഐശ്വര്യാ റായി തുടങ്ങിയ പ്രമുഖരുടെ മെഴുകു പ്രതിമകൾ മ്യൂസിയത്തിൽ സ്ഥാപിച്ചിട്ടുണ്ട്.