Tuesday 20 March 2018 03:00 PM IST : By സ്വന്തം ലേഖകൻ

ഹിന്ദു ആചാരപ്രകാരം വിവാഹിതയായി ശ്രിയ ശരണ്‍; ചിത്രങ്ങളും വിഡിയോയും

shriya_video

അഭ്യൂഹങ്ങള്‍ക്കു വിരാമമിട്ടുകൊണ്ട് നടി ശ്രിയ ശരണ്‍ വിവാഹിതയായതായി ഔദ്യോഗിക റിപ്പോര്‍ട്ട്. റഷ്യന്‍ ടെന്നിസ് താരം ആന്‍ഡ്രെ കൊഷീവുമായി  ശ്രിയ വിവാഹിതയായ വാര്‍ത്തകള്‍ക്കു പിന്നാലെ താരത്തിന്റെ വിവാഹ വീഡിയോയും ചിത്രങ്ങളും പുറത്തുവന്നിരിക്കുകയാണ്.  ചുവന്ന ലഹങ്കയണിഞ്ഞ് അതിമനോഹരിയായ ഇന്ത്യന്‍ വധുവായാണ് ശ്രിയ എത്തിയിരിക്കുന്നത്. മൂന്നു വര്‍ഷമായ പ്രണയിനിയെ സ്വന്തമാക്കിയ കൊഷീവ്  വിവാഹ വേദിയില്‍ ശ്രിയയ്ക്കായി ഹിന്ദിയില്‍ കവിത ചൊല്ലിയത് രസകരമായി.

shriya3

പൂര്‍ണമായും ഇന്ത്യന്‍ ഹിന്ദു മതാചാരപ്രകാരമായിരുന്നു വിവാഹം. അടുത്ത ബന്ധുക്കള്‍ മാത്രമായിരുന്നു വിവാഹച്ചടങ്ങില്‍ പങ്കെടുത്തത്. ശ്രിയ വിവാഹിതയായെന്ന വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും ഇതിനോട് പ്രതികരിക്കാന്‍ താരം തയ്യാറായിരുന്നില്ല. തനിയ്ക്ക് ഒന്നും പറയാനില്ലെന്നായിരുന്നു ഒടുവിലത്തെ ശ്രിയയുടെ പ്രതികരണം.  

തെന്നിന്ത്യയിലെ മുന്‍നിര നായികയായ ശ്രിയ ശരണ്‍  പോക്കിരിരാജയിലും കാസനോവയിലും അഭിനയിച്ചാണ് മലയാളി പ്രേക്ഷകരുടെ ആരാധനയും സ്വന്തമാക്കിയത്.

shriya2

 


കേട്ടില്ലേ കേട്ടില്ലേ...ശ്രിയ ശരണിന്റെ കല്യാണം; നായകന്‍ റഷ്യന്‍ ടെന്നീസ് താരം?