Thursday 27 December 2018 10:34 AM IST : By സ്വന്തം ലേഖകൻ

സണ്ണി ലിയോൺ അമ്മയായി; വാർത്ത പുറത്തുവിട്ടത് നടി ഷെര്‍ലിൻ ചോപ്ര

sunny-dan

ബോളിവുഡ് താരം സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയൽ വെബ്ബറും മാതാപിതാക്കളായി. 21 മാസം പ്രായമുള്ള പെൺകുഞ്ഞിനെയാണ് ഇരുവരും ചേർന്ന് ദത്തെടുത്തിരിക്കുന്നത്. നിഷ കൗര്‍ വെബ്ബര്‍ എന്ന് പേര് നൽകിയിരിക്കുന്ന കുഞ്ഞിനെ മഹാരാഷ്ടയിലെ ലാത്തുറിൽ നിന്നാണ് ദത്തെടുത്തത്. നടി ഷെര്‍ലിൻ ചോപ്രയാണ് ട്വിറ്ററിലൂടെ സണ്ണി അമ്മയായ കഥ ലോകത്തെ അറിയിച്ചത്. രണ്ടു വർഷങ്ങൾക്ക് മുൻപ് ഒരു അനാഥാലയത്തിൽ സന്ദര്‍ശനം നടത്തിയപ്പോഴാണ് ഇവര്‍ കുഞ്ഞിനെ ദത്തെടുക്കാൻ അപേക്ഷിച്ചത്.