Tuesday 15 January 2019 12:41 PM IST : By സ്വന്തം ലേഖകൻ

അമ്പട കേമാ സണ്ണിക്കുട്ടാ..!! ആൺ വേഷത്തിൽ കിടിലൻ മേക്കോവറിൽ സണ്ണി ലിയോൺ

sunny-man1

ബോളിവുഡ് താരം സണ്ണി ലിയോൺ വെറുമൊരു ഗ്ലാമർ താരം മാത്രമല്ല, സവിശേഷമായ വ്യക്തിത്വത്തിന് ഉടമ കൂടിയാണ് ഈ താര സുന്ദരി. സണ്ണിയുടെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും ഇരുകൈയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിക്കാറുള്ളത്. അടുത്ത ദിവസം ഒരു അപൂർവ ചിത്രം പങ്കുവച്ചുകൊണ്ടാണ് സണ്ണി ആരാധകരെ അദ്‌ഭുതപ്പെടുത്തിയത്. ട്വിറ്ററിലൂടെ പങ്കുവച്ച ചിത്രത്തിൽ ആണിന്റെ ലുക്കിലാണ് സണ്ണി.

sunny-man2

ഏറ്റവും പുതിയ സിനിമയിലാണ് സണ്ണി ലിയോൺ ആൺ വേഷത്തിൽ എത്തുന്നത്. മേക്കോവർ ചിത്രത്തിന് അടിക്കുറിപ്പ് നൽകിയിരിക്കുന്നത് ഇങ്ങനെയാണ്; "ആണിനെ പോലെ ആകാൻ വേഷമിട്ടിരിക്കുകയാണ് ഞാൻ, എന്നെ ഇങ്ങനെ മാറ്റിയെടുക്കാൻ ഏറെ കഷ്ടപ്പെട്ട ഒരു ടീമും എന്നോടൊപ്പമുണ്ട്. മറ്റൊരു കാര്യം ഈ രൂപം കാണുമ്പോൾ എന്റെ അച്ഛനെ പോലെയും, ചേട്ടനെ പോലെയും തോന്നുന്നു." സണ്ണി പറയുന്നു.