Wednesday 09 January 2019 11:28 AM IST

ആക്ഷൻ നായിക കുടുംബിനി റോളിലും സൂപ്പർ! മക്കളുമൊത്തുള്ള വാണിയുടെ വനിത മുഖചിത്രം ശ്രദ്ധേയമാകുന്നു

Roopa Thayabji

Sub Editor

vaani-cover11 ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

നീണ്ട ഇടവേളയ്ക്കു ശേഷം ആക്ഷൻ നായിക വാണി വിശ്വനാഥ് മക്കളുമൊത്ത് ‘വനിത’യിലൂടെ ആരാധകർക്കു മുന്നിൽ. ആക്ഷൻ നായികയായി മാത്രമല്ല, കുടുംബിനിയുടെ റോളിലും താൻ സൂപ്പറാണെന്നു തെളിയിക്കുന്നതാണ് വാണി വനിതയ്ക്കു നൽകിയ അഭിമുഖം. സിനിമയില്‍ മാത്രമല്ല റിയല്‍ ലൈഫിലും ആക്ഷന് ഒരു കുറവുമില്ലെന്നും അഭിമുഖത്തിൽ വാണി പറയുന്നത്. അങ്ങനെ ഒരാളെ കൈകാര്യം ചെയ്ത അനുഭവവും വാണി അഭിമുഖത്തിൽ പങ്കുവയ്ക്കുന്നു.

‘രാവിലെ നടക്കാന്‍ പോയി തിരിച്ചുവരുമ്പോള്‍ ഒരു കാര്‍ ചെറുതായി മുട്ടി. അബദ്ധത്തില്‍ പറ്റിയതാകുമെന്ന് കരുതി നോക്കുമ്പോള്‍ കണ്ണാടിയില്‍ കൂടി ഡ്രൈവര്‍ ചിരിക്കുന്നു. ദേഷ്യം കൊണ്ടു ഞാനവനെ തെറിവിളിച്ചു. കാറിന്റെ മിറര്‍ കൂടി തല്ലിപ്പൊട്ടിച്ചിട്ടേ കലിയടങ്ങിലുള്ളൂ. അന്നവന്റെ കോളറിനു കുത്തിപ്പിടിച്ചു പറഞ്ഞു, ‘പൊമ്പിളകളെ റോഡില് പാക്കാതെ വീട്ടില് പാറ്’.

നടി ആക്രമിക്കപ്പെട്ട സംഭവത്തെ കുറിച്ച് സംസാരിക്കവെയായിരുന്നു തനിക്കുണ്ടായ അനുഭവം വാണി തുറന്ന് പറഞ്ഞത്. അവള്‍ ധൈര്യത്തോടെ നിന്നതാണ് വലിയ കാര്യമെന്നും തന്റെ മോളോടും ധൈര്യത്തോടെ പ്രതികരിക്കണമെന്ന് പറഞ്ഞു കൊടുത്തിട്ടുണ്ടെന്നും വാണി പറയുന്നു.

അഭിമുഖത്തിന്റെ പൂർണരൂപം ഈ ലക്കം വനിതയിൽ വായിക്കാൻ ലോഗിൻ ചെയ്യൂ..