Tuesday 15 January 2019 02:36 PM IST : By സ്വന്തം ലേഖകൻ

‘എന്റെ തങ്കമേ.. നിന്നോട് ഒരുപാട് സ്‌നേഹം’; നയൻതാരയ്‌ക്ക് കാമുകൻ വിഘ്നേശിന്റെ ക്യൂട്ട് പിറന്നാൾ ആശംസകൾ

vignesh-nayan-887

തെന്നിന്ത്യൻ സൂപ്പർസ്റ്റാർ നയൻതാരയുടെ പിറന്നാളാണ് ഇന്ന്. താരത്തെ ഒട്ടേറെ ആരാധകരും സിനിമാരംഗത്തുള്ളവരും ആശംസകൾ കൊണ്ട് പൊതിഞ്ഞു. അതിൽ ഏറ്റവും മനോഹരമായ ആശംസാ സന്ദേശം താരത്തിന് ലഭിച്ചത് കാമുകൻ വിഘ്നേശ് ശിവനിൽ നിന്നാണ്. വിഘ്നേശിന്റെ ക്യൂട്ടായ സന്ദേശം ഇങ്ങനെയാണ്;

"ജീവിതത്തിൽ എന്നെ സ്വാധീനിച്ച സ്‌ത്രീക്ക് പിറന്നാൾ ആശംസകൾ. എന്നും ശക്തയാവുക, സുന്ദരിയായിരിക്കുക. അതിശയകരമായ കാര്യങ്ങളിലൂടെ നയന്‍താര എന്താണെന്ന് തെളിയിച്ചു കൊണ്ടിരിക്കുക. എന്നും നിന്നെക്കുറിച്ച് ഞാൻ അഭിമാനിക്കുന്നു. ഒരുപാട് സ്‌നേഹം, എന്റെ തങ്കമേ ഞാൻ നിന്നെ ബഹുമാനിക്കുന്നു." വിഘ്നേശ് ട്വിറ്ററിലൂടെ പറയുന്നതിങ്ങനെ.

’നാനും റൗഡി താൻ’ എന്ന ചിത്രത്തിലൂടെയാണ് സംവിധായകൻ വിഘ്നേശും നയൻതാരയും തമ്മിൽ പ്രണയത്തിലാവുന്നത്. ഈ സിനിമയിലെ ഒരു പാട്ടിന്റെ വരികളിലൂടെയാണ് നയൻതാരയോടുളള തന്റെ സ്നേഹം വിഘ്നേശ് പ്രകടിപ്പിച്ചത്. ‘വേലക്കാരൻ’ ടീമിന്റെ ഒപ്പമായിരുന്നു നയൻതാരയുടെ ഇത്തവണത്തെ പിറന്നാൾ ആഘോഷം. ആഘോഷത്തിനിടെ ’നാനും റൗഡി താൻ’ എന്ന സിനിമയിലെ ’തങ്കമേ..’ എന്ന ഗാനം പ്ലേ ചെയ്താണ് ടീമംഗങ്ങൾ താരത്തിന്റെ പിറന്നാൾ കൂടുതൽ മനോഹരമാക്കിയത്.