Tuesday 09 April 2019 02:42 PM IST : By സ്വന്തം ലേഖകൻ

കാറിന്റെ പേരും നമ്പരും ഒന്നാണ്! ടൊവിനോ ഔഡി വീണ്ടും സൂപ്പറായി

tovino_q7

ഇഷ്ടകാറിന് ഇഷ്ടനമ്പർ സ്വന്തമാക്കി നടൻ ടൊവീനോ തോമസ്. ഏറെ മോഹിച്ചു വാങ്ങിയ ഔഡിയുടെ ലക്ഷ്വറി എസ്‌യുവി ക്യൂ7 കാറിനാണ് ടൊവിനോ ഫാൻസി നമ്പർ സ്വന്തമാക്കിയത്. ‘കെഎൽ 45 ക്യൂ7’ എന്ന നമ്പരാണ് ടൊവിനോ നേടിയത്. വാഹനത്തിന്റെ ഫാൻസി നമ്പർ ലഭിച്ച വിവരം ടൊവിനോ ആരാധകരുമായി പങ്കുവെച്ചു. വണ്ടിയുടെ മോഡൽ പേര് തന്നെയാണ് താരം നമ്പരായി സ്വന്തമാക്കിയത്.

നേരത്തെ ഔഡിയുടെ ലക്ഷ്വറി എസ് യുവിയായ ക്യൂ7 സ്വന്തമാക്കിയ വിവരവും സമൂഹമാധ്യമത്തില്‍ കൂടിയാണ് ആരാധകരെ അറിയിച്ചത്. കുറച്ചുകാലമായി കാണുന്ന ഒരു സ്വപ്‌നം യാഥാര്‍ത്ഥ്യമായെന്നും പുതിയ വാഹനം സ്വന്തമാക്കിയതില്‍ അതിയായ സന്തോഷമുണ്ടെന്നും ടോവിനൊ പറഞ്ഞിരുന്നു.