Wednesday 17 January 2018 02:02 PM IST : By സ്വന്തം ലേഖകൻ

ആദിയുടെ ഓഡിയോ ലോഞ്ച് നിര്‍വ്വഹിച്ച് മോഹന്‍ലാല്‍; വിഡിയോ കാണാം

aadhi_audio1

പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ആദിയുടെ വിശേഷങ്ങളാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. വാര്‍ത്തകള്‍ക്കൊപ്പം സൂപ്പര്‍താരം മമ്മൂട്ടിയും താരപുത്രന് ആശംസകളുമായി എത്തിയിരിക്കുകയാണ്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ആദിയുടെ ഓഡിയോ ലോഞ്ചിന്റെ വിഡിയോയും പുറത്തുവന്നിരിക്കുകയാണ്. പെട്ടെന്നു തീരുമാനിച്ചതിനാല്‍ അധികം സുഹൃത്തുക്കളെ അറിയിക്കാനായില്ലെന്ന ക്ഷമാപണത്തോടെ അവര്‍ക്കായി മോഹന്‍ലാലിന്റെ ഫെയ്സ്ബുക്ക് ലൈവിലൂടെ ആദി ഓഡിയോ റിലീസ് ചെയ്യുകയാണെന്ന് ജീത്തു ജോസഫ് പറയുന്നു.

ഓഡിയോ ലോഞ്ച് നിര്‍വ്വഹിച്ച്് ചിത്രത്തിനായി എല്ലാ ആശംസകളും നേര്‍ന്ന് മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും അണിയറപ്രവര്‍ത്തകര്‍ക്കും കുടുംബത്തിനുമൊപ്പം ചേരുന്നു.  ചുള്ളന്‍ ലുക്കിലുള്ള ലാലിനെ വിഡിയോയില്‍ കാണാം.  

 

aadhi_audio2