Friday 05 April 2019 10:48 AM IST : By സ്വന്തം ലേഖകൻ

’ആട് ജീവിത’ത്തിലേക്ക് അഭിനേതാക്കളെ തേടുന്നു: കാസ്റ്റിങ് കാൾ പങ്കുവച്ച് ബ്ലെസി

adu-jeevi

ബെന്യാമിന്റെ ഏറ്റവും പ്രശസ്തമായ നോവലാണ് ’ആട് ജീവിതം’. കേരളത്തിൽ നിന്നു സൗദിയിലേക് പോകുന്ന നജീബ് എന്ന യുവാവിന്റെ ദുരിതകഥയാണ് നോവലിന്റെ ഇതിവൃത്തം. ബ്ലെസിയുടെ സംവിധാനത്തിൽ ’ആട് ജീവിതം’ സിനിമയാകുന്നു. ചിത്രത്തിൽ പൃഥ്വി രാജാണ് നജീബിന്റെ വേഷത്തിലെത്തുന്നത്.  

പ്രോജക്റ്റിനെ സംബന്ധിച്ച് മുൻപ് വാർത്തകൾ വന്നിരുന്നെങ്കിലും സ്ഥിരീകരണം ഉണ്ടായിരുന്നില്ല. എന്നാലിപ്പോൾ ചിത്രത്തിലേക്ക്  അഭിനേതാക്കളെ ക്ഷണിച്ചുകൊണ്ട് സംവിധായകൻ ബ്ലെസി കാസ്റ്റിങ് കാൾ ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ചു. 18 നും 22നും ഇടയിൽ പ്രായമുള്ള യുവതി- യുവാക്കളെ തേടിയാണ് കാസ്റ്റിംഗ് കാൾ.

പെൺകുട്ടിയുടേത് നായികാ വേഷമാണ്. യുവാവിന് മറ്റൊരു പ്രധാന വേഷമാണ്. ഇതിനായി ഹിന്ദി അറിയണമെന്നും 18 മാസത്തെ കഠിനമായ ഷൂട്ടിംഗ് പ്രോസസ്സ് അതിജീവിക്കണമെന്നും നിബന്ധനയുണ്ട്. കൂടാതെ അമ്മ വേഷത്തിലേക്കും നടിയെ ആവശ്യമുണ്ട്.