Friday 01 March 2019 04:55 PM IST : By സ്വന്തം ലേഖകൻ

രമ്യ നമ്പീശൻ പാടിയ അച്ചായൻസിലെ കിടിലൻ പാട്ട് ഇതാണ്; ഗാനം കാണാം

ramya-achayans

അച്ചായൻസിലെ കിടിലൻ ’ന്യൂ ഇയർ പാർട്ടി’ ഗാനം പുറത്തിറങ്ങി. ഗാനം ആലപിച്ചിരിക്കുന്നത് രമ്യ നമ്പീശനാണ്. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് രതീഷ് വേഗ. ആടുപുലിയാട്ടം എന്ന ചിത്രത്തിന് ശേഷം കണ്ണൻ താമരക്കുളവും ജയറാമും വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് അച്ചായൻസ്. പ്രകാശ് രാജ്, ഉണ്ണി മുകുന്ദൻ, അമല പോൾ, ആദിൽ, സഞ്ജു ശിവറാം തുടങ്ങി വൻതാരനിര ചിത്രത്തിൽ അണിനിരക്കുന്നു.

ഹാപ്പി വെഡ്ഡിങിലൂടെ ശ്രദ്ധേയയായ അനു സിത്താരയാണ് മറ്റൊരു നായിക. സിനിമയുടെ തിരക്കഥ സച്ചി-സേതു കൂട്ടുകെട്ടിലെ സേതുവാണ്. ‌കോമഡിയും സസ്പെൻസും നിറഞ്ഞ ഒരു ഫൺ ത്രില്ലർ മൂഡിൽ പോകുന്ന ചിത്രമായിരിക്കും അച്ചായൻസ്. പ്രദീപ് നായർ ഛായാഗ്രഹണം നിർവഹിക്കുന്നു. വിഡിയോ കാണാം;