Friday 31 May 2019 02:39 PM IST : By സ്വന്തം ലേഖകൻ

’ദൃശ്യ’ത്തിലെ കുഞ്ഞു എസ്തർ ഇനി നായിക; ’ഓളി’ന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

esther-anil00098

പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ ഷാജി എന്‍ കരുണ്‍ ഒരുക്കുന്ന പുതിയ ചിത്രം ’ഓളി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നായിക എസ്തറാണ് പോസ്റ്ററിലുള്ളത്. വെള്ളത്തിനടിയില്‍ താമരവള്ളികളാൽ കെട്ടുപിണഞ്ഞു കിടക്കുന്ന എസ്തറിന്റെ ചിത്രമാണ് ഫസ്റ്റ് ലുക്കായി പുറത്തുവന്നിരിക്കുന്നത്. ’ദൃശ്യ’ത്തിലെ കുട്ടിയെ അവതരിപ്പിച്ച് പ്രശസ്തയായ എസ്തർ അനിൽ ആദ്യമായി നായികയാവുന്ന ചിത്രം കൂടിയാണ് ’ഓള്.’

കിസ്മത്തിലൂടെ അഭിനയരംഗത്ത് എത്തിയ ഷെയ്ന്‍ നിഗമാണ് നായകൻ. എ.വി. അനൂപാണ് ചിത്രം നിര്‍മ്മിക്കുന്നത്. സിനിമയിൽ റായ് ലക്ഷ്മി, ഇഷ തല്‍വാര്‍, കനി കുസൃതി തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ’സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി’ എന്ന് നോവലിലൂടെ പ്രശസ്തനായ ടി.ഡി. രാമകൃഷ്ണനാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഫസ്റ്റ് ലുക്ക് പോസ്റ്റർ കാണാം;