Tuesday 07 May 2019 12:32 PM IST : By സ്വന്തം ലേഖകൻ

പാർവതിയെ ജയറാം സ്വന്തമാക്കിയത് ഇങ്ങനെ! ആ രഹസ്യം തുറന്നു പറയുന്നു

jayaram.jpg.image.784.410

നാട്ടുമ്പുറത്തെ നാടൻ കാഴ്ചകൾ ഏറ്റവുമധികം സമ്മാനിച്ച സിനിമകളിലൂടെയാണ് ജയറാം എന്ന നടനെ നാം അടയാളപ്പെടുത്തുന്നത്. കുടുംബ പ്രേക്ഷകരുടെ എന്നത്തെയും പ്രിയതാരമായിരുന്ന ജയറാം ആണ് ഇത്തവണ ഒന്നും ഒന്നും മൂന്നിൽ റിമിക്കൊപ്പം വിശേഷങ്ങൾ പങ്കുവെക്കാൻ എത്തിയത്. അഭിനയം മാത്രമല്ല മിമിക്രിയും ചെണ്ടമേളവുമൊക്കെ അസ്സലായി വഴങ്ങുന്ന ജയറാമിനെ വരവേൽക്കാൻ ഒരുപിടി സർപ്രൈസുകളും ഉണ്ടായിരുന്നു. സ്ത്രീകൾ നയിച്ച അടിപൊളി ശിങ്കാരിമേളത്തിലൂടെയാണ് ജയറാമിനെ ഷോയിലേക്കു സ്വാഗതം ചെയ്തത്.

jayaram-1.jpg.image.784.410

തന്റെയും മക്കളുടെയും എല്ലാ വിജയങ്ങളുടെയും ക്രെഡിറ്റ് ഭാര്യ പാർവതിക്കാണ് ജയറാം നൽകുന്നത്. സിനിമയിൽ പാർവതി ഏറ്റവും ഉയർന്ന നിലയിൽ നിൽക്കുമ്പോഴായിരുന്നു വിവാഹം കഴിക്കുന്നത്. താൻ നിര്‍‍ബന്ധിച്ചിട്ടാണോ പാർവതി അഭിനയം നിർത്തിയതെന്ന് പലരും ചോദിച്ചിട്ടുണ്ട്. പക്ഷേ മക്കളെ നന്നായി വളർത്തി വലുതാക്കുന്നതു വരെ മറ്റൊരു പരിപാടിക്കുമില്ലെന്നു പറഞ്ഞത് പാര്‍വതി തന്നെയാണ്. നൂറുശതമാനം വീട്ടമ്മയായി മകനെയും മകളെയും നല്ലരീതിയിൽ വളർത്തിയതിന്റെ ക്രെഡിറ്റ് മുഴുവൻ പാർവതിക്കുള്ളതാണെന്നും ജയറാം പറഞ്ഞു.

ഇനി താരത്തിനൊപ്പം അഭിനയിച്ചവരിൽ ഏറ്റവും സുന്ദരിയായി തോന്നിയത് ആരാണെന്നും ജയറാം പറഞ്ഞു. നൂറിൽപ്പരം നായികമാർക്കൊപ്പം അഭിനയിച്ചിട്ടുണ്ടെങ്കിലും ഏറ്റവും സുന്ദരിയായി തോന്നിയ നായികയെയാണ് താൻ ഭാര്യയാക്കിയതെന്ന് ജയറാം ചിരിയോടെ പറഞ്ഞു.

പൂർണ്ണമായും വായിക്കാം..