Saturday 16 February 2019 05:15 PM IST : By രാഖി റാസ്

’ഈ ഗേൾസിനെക്കൊണ്ട് ഒരു രക്ഷേം ഇല്ലാട്ടോ...’

kali ഫോട്ടോ: ശ്യാംബാബു

‘ഞാനങ്ങു പോട്ടേന്നേ.. തിരക്കുണ്ടെന്നേ...’ പലതും പറഞ്ഞു നോക്കി കാളിദാസൻ. എവിടെ? ഫാൻസ് വിടുമോ? അതും ഗേൾസ്.

റിമി ടോമി വേദിയിൽ പാട്ട് പാടിച്ചതിന്റെ ചമ്മലുമായി ഇറങ്ങി വരുമ്പോഴാണ് കാളിദാസനെ സ്റ്റേജിന് പിന്നിൽ ഗേൾസ് വളഞ്ഞിട്ട് പിടിച്ചത്. ഒരടി വയ്ക്കുമ്പോൾ രണ്ട് സെൽഫി എന്ന മട്ടിലായിരുന്നു പിന്നെ ഓരോ ചുവടും. ആരാധകരേറെയും ഗേൾസ് തന്നെ.

എടീ.. ശരിക്കും സുന്ദരനാല്ലേ..

എന്താ... ഹൈറ്റ്.

നല്ല ക്യൂട്ട് സ്മൈൽ അല്ലേ?

കമന്റുകളിൽ നിന്നും തൊട്ടുനോട്ടത്തിൽ നിന്നും സെൽഫി എടുക്കലിൽ നിന്നും ഒരുവിധം രക്ഷപ്പെട്ട് കാളിദാസൻ എത്തിപ്പെട്ടത് റെഡ് കാർപ്പെറ്റിൽ.

‘ഇത് കയറി വരാനുള്ള വഴിയായിരുന്നല്ലേ’എന്ന് ശങ്കിച്ച് അൽപസമയം. എന്നാലും സെൽഫിയിൽ നിന്നും കഷ്ടിച്ച് രക്ഷപെട്ടല്ലോ എന്ന് ആശ്വസിച്ച് നിൽക്കുമ്പോൾ ദേ വരുന്നു, റെഡ് കാർപ്പെറ്റിലെ ആങ്കറിങ് ഗേൾസ്.

‘ഒരു ഫോട്ടോ.. പ്ലീസ്...’

ഫോട്ടോയ്ക്ക് പോസ് ചെയ്തില്ലെങ്കിൽ പുറത്ത് കടക്കാനാകില്ലെന്ന് അറിയാവുന്ന കാളിദാസന് സമ്മതിക്കുകയല്ലാതെ വേറെ എന്ത് വഴി? പിന്നെ ഒറ്റയ്ക്കും കൂട്ടായും ഫോട്ടോയോട് ഫോട്ടോ.