Monday 08 April 2019 05:01 PM IST : By സ്വന്തം ലേഖകൻ

ഈ നടന്റെ രൂപം ഇങ്ങനെയായത് ഒരു മലയാള സിനിമ കാരണമാണ്? മൊട്ട രാജേന്ദ്രന്റെ കഥ ഇതുവരെ

rejendran2

മൊട്ട രാജേന്ദ്രൻ എന്ന നടനെ ചുംബിക്കാൻ മലയാളിയായ നായിക വിസമ്മതിച്ചു എന്ന വാർത്തയിലാകും പലരും ഈ നടനെക്കുറിച്ച് ആദ്യം കേട്ടിരിക്കുക. വില്ലനായും ഹാസ്യതാരമായുമൊക്കെ തമിഴ് സിനിമയിൽ നിറഞ്ഞു നിൽക്കുന്ന ഈ നടനെ എല്ലാവരും ശ്രദ്ധേയനാക്കിയത് അയാളുടെ രൂപം തന്നെയാണ്. തലയിലും മുഖത്തും പുരികത്തിലും അടക്കം ശരീരത്തിൽ ഒരു തരി രോമം പോലും ഇല്ലാത്ത രാജേന്ദ്രനെ കണ്ടാൽ ഏതോ അന്യഗ്രഹത്തിൽ നിന്ന് എത്തിയതു പോലെ തോന്നും. പിതാമകനിലും നാൻ കടവുളിലും ഈ മൊട്ടയെ കണ്ട കുട്ടികൾ പോലും ഞെട്ടിവിറച്ചു.

എന്നാൽ രാജേന്ദ്രന് ഈ രൂപം വരാൻ കാരണം ഒരു മലയാള സിനിമയാണ്. തലയിൽ നിറയെ മുടിയും മുഖത്ത് മീശയുമുള്ള ഒന്നാന്തരം ചെറുപ്പക്കാരനായിരുന്നു രാജേന്ദ്രൻ ഒരുകാലത്ത്. പോരാത്തതിന് സിക്സ് പായ്ക്ക് ബോഡിയും ഉരുക്കു മസിലും. മലയാളത്തിൽ അടക്കം തെന്നിന്ത്യൻ ഭാഷകളിലെ തിരക്കുള്ള സ്റ്റണ്ട് മാനായിരുന്നു ഇയാൾ. പഴയ ഒരുപാട് മലയാളം സിനിമകളുടെ സ്റ്റണ്ട് സീനിൽ മോഹൻലാലിനും അരവിന്ദ് സാമിക്കും ഒപ്പം ഗുണ്ടയായി അഭിനയിച്ചിട്ടുള്ള രാജേന്ദ്രന് ഷൂട്ടിങിനിടയ്ക്കു പറ്റിയ ഒരു അപകടമാണ് ഈ രൂപത്തിലെത്തിച്ചത്.

rajendran1

കൽപെറ്റ എന്ന മലയാളം സിനിമയിൽ സ്റ്റണ്ട് മാൻ ആയി അഭിനയിക്കുന്നതിനിടെ ആണ്‌ അങ്ങനെ ഒരു സംഭവം നടന്നത്. നായകൻ രാജേന്ദ്രനെ തല്ലുന്ന ഒരു രംഗമുണ്ടായിരുന്നു. തല്ല് കൊണ്ട് രാജേന്ദ്രൻ ഒരു പുഴയിൽ വീഴണമായിരുന്നു എന്നാൽ രാജേന്ദ്രൻ ചെന്ന് വീണ പുഴ ഫാക്ടറി വെസ്റ്റുകൾ നിറഞ്ഞ ഒന്നായിരുന്നു. അദ്ദേഹത്തിന്റെ ശരീരത്തിന് ആ കെമിക്കലുകൾ പ്രതികൂലമായി ഭാവിച്ചു. തലയിലെ മുടി മുഴുവൻ നഷ്ടമായി, പുരികങ്ങളിലെ മുടി പോലും പോയി. ഒരുപാട് ദിവസം ആശുപത്രിയിൽ ചെലവിടേണ്ടി വന്നു. ചെറിയ തുക മാത്രം പ്രതിഫലമായി ലഭിച്ചിരുന്ന രാജേന്ദ്രനെ സഹായിക്കാൻ ഒരു സിനിമാക്കാരും എത്തിയില്ല. ഒടുവിൽ ആരുടെയൊക്കെയോ കാരുണ്യം കൊണ്ട് രാജേന്ദ്രൻ ജീവിതത്തിലേക്ക് തിരിച്ചെത്തി. പക്ഷേ രോമങ്ങളെല്ലാം കൊഴിഞ്ഞ് വിരൂപനായാണെന്നു മാത്രം.

അന്നത്തെ സ്റ്റണ്ട്മാൻ പിന്നീട് സംവിധായകൻ ബാലയുടെ കണ്ണിൽപ്പെട്ടു. വിചിത്രമായി രൂപം തന്നെയാണ് രാജേന്ദ്രനെ മൊട്ട രാജേന്ദ്രനാക്കിയത്. ആദ്യം വില്ലനായി. പിന്നെ ഹാസ്യതാരമായി. വയസ് അറുപതായിട്ടും സിക്സ് പായ്ക്ക് ഇപ്പോഴും കാത്തുസൂക്ഷിക്കുന്നു. സ്റ്റണ്ട് രംഗങ്ങളിൽ പ്രവർത്തിച്ചതു മൂതൽ പരിഗണിച്ചാൽ ഏതാണ്ട് അഞ്ഞൂറോളം സിനിമകളിൽ അഭിനിയിച്ചിട്ടുണ്ട് രാജേന്ദ്രൻ. ഹാസ്യ നടനായി രാജേന്ദ്രനെ ജനങ്ങൾ തിരിച്ചറിഞ്ഞത് ബോസ്സ് എങ്കിറ ഭാസ്കരൻ എന്ന ചിത്രം തൊട്ടാണ് പിന്നെ നല്ല അവസരങ്ങൾ വന്നു തുടങ്ങി.

rajendran3