Tuesday 19 March 2019 05:16 PM IST : By സ്വന്തം ലേഖകൻ

നടൻ സിജു വിൽസണ് ഇത് ഹാപ്പി വെഡ്ഡിങ്; രാവിലെ അമ്പലത്തിലും പിന്നീട് പള്ളിയിലും വിവാഹം, ചിത്രങ്ങൾ കാണാം

siju_wedding_main

പ്രേമം എന്ന ചിത്രത്തിലൂടെ വന്ന് പിന്നീട് ഹാപ്പി വെഡ്ഡിങ് എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരനായി മാറിയ നടൻ സിജു വിൽസണ് പ്രണയസാഫല്യം. പ്രണയിനിയായ ശ്രുതിയാണ് വധു. വീട്ടുകാരുടെ സമ്മതത്തോടെ അക്ഷരാർത്ഥത്തിൽ ഹാപ്പി വെഡ്ഡിങ് ആയിരുന്നു സിജുവിന്റേത്. ശ്രുതി ഹിന്ദുവാണ്. ഇരുവരുടെയും മതാചാര പ്രകാരമായിരുന്നു വിവാഹം നടന്നത്.

രാവിലെ ഹിന്ദു ആചാരപ്രകാരവും പിന്നീട് ക്രിസ്ത്യൻ ആചാരപ്രകാരവും വിവാഹം നടന്നു. ആലുവയിലെ സെന്റ് ഡൊമിനിക് ചർച്ചിൽ വച്ചായിരുന്നു ക്രിസ്ത്യൻ ആചാരപ്രകാരമുളള വിവാഹ ചടങ്ങുകൾ. നേരം, പ്രേമം എന്നീ സിനിമകളിലൂടെവന്ന് പിന്നീട് ഹാപ്പിവെഡ്ഡിങ് എന്ന ഹിറ്റ് സിനിമയോടെയാണ് സിജു മലയാളികൾക്ക് സുപരിചിതനാവുന്നത്. പ്രേമത്തിൽ സിജുവിന്റെ ‘ജോജോ’ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. കട്ടപ്പനയിലെ ഋത്വിക്റോഷനാണ് സിജുവിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം.

siju2
siju3
siju5
siju4