Thursday 11 April 2019 03:16 PM IST : By സ്വന്തം ലേഖകൻ

ഹോളിവുഡ് സിനിമകളെ വെല്ലും!! അജിത്തിന്റെ ബ്രഹ്മാണ്ഡ ചിത്രം ’വിവേകം’ ട്രെയ്‌ലർ കാണാം

ajith-kajal

തമിഴകത്തിന്‍റെ ’തല’ അജിത്തിന്റെ ബ്രഹ്മാണ്ഡ ചിത്രം ’വിവേക’ത്തിന്‍റെ കിടിലൻ ട്രെയ്‌ലർ പുറത്തിറങ്ങി. ഹോളിവുഡ് സിനിമകളെ വെല്ലുന്ന സംഘട്ടന രംഗങ്ങൾ കൊണ്ടും വിസ്മയ കാഴ്ചകൾ കൊണ്ടും പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ് ട്രെയ്‌ലർ. ബൾഗേറിയ, ചെന്നൈ എന്നിവിടങ്ങളാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. ചിത്രത്തിൽ ഇന്റലിജന്റ്സ് ഓഫീസറായാണ് അജിത്ത് എത്തുന്നത്. അതിസുന്ദരിയായി നായിക കാജൽ അഗർവാളും ട്രെയ്‌ലറിൽ എത്തുന്നുണ്ട്.

ബോളിവുഡ് നടൻ വിവേക് ഒബ്റോയി ആണ് വില്ലൻ. കരുണാകരൻ, അക്ഷര ഹാസൻ, രാജേന്ദ്രൻ, അപ്പുക്കുട്ടി എന്നിവര്‍ മറ്റു സുപ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. വീരം, വേതാളം എന്നീ ചിത്രങ്ങൾക്ക് ശേഷം അജിത്തിനെ നായകനാക്കി ശിവ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ട്രെയ്‌ലർ കാണാം;