Thursday 27 June 2019 03:34 PM IST : By സ്വന്തം ലേഖകൻ

ട്രാൻസ്‌ജെന്‍ഡറിനെ ചേർത്തുനിർത്തി വിജയ് സേതുപതി (വിഡിയോ)

vijay-sethupathi-trans

തമിഴ്‌നാട്ടിൽ മക്കൾ സെൽവനെന്ന് അറിയപ്പെടുന്ന നടനാണ് വിജയ് സേതുപതി. താരമൂല്യം ഉയർന്നിട്ടും തീർത്തും സാധാരണക്കാരനെ പോലെ പെരുമാറുന്ന വിജയ്യിനു ആരാധകരും ഏറെയാണ്. അടുത്ത ദിവസം ഭിന്നലിംഗക്കാരുടെ ഒരു പരിപാടിയിൽ പങ്കെടുത്ത താരം പൊതുസമൂഹത്തിൽ നിന്നും ഇത്തരക്കാരെ മാറ്റിനിർത്താതെ ചേർത്തുനിർത്തുകയാണ് വേണ്ടതെന്ന് പറഞ്ഞു.

"ദൈവ ശാപം കിട്ടി പിറന്നവരല്ല ട്രാൻസ്‌ജെന്‍ഡേഴ്‌സ്, അവർ ദൈവത്തിന്റെ രൂപങ്ങളാണ്. അവരിൽ നിന്നും നിരവധി കാര്യങ്ങൾ കണ്ടു പഠിക്കാനുണ്ട്. ഒരു മനുഷ്യനെ ജാതിയോ മതമോ നോക്കാതെ സ്നേഹിക്കാൻ അവർക്കറിയാം. പുതിയ സിനിമയിൽ ഞാൻ ട്രാൻസ്‌ജെന്‍ഡറായാണ് അഭിനയിക്കുന്നത്. ആ സിനിമ ചെയ്‌തതോടെ ഈ സമൂഹത്തോടുള്ള സ്നേഹവും മതിപ്പുമെല്ലാം കൂടി. നീതിക്കായി നിങ്ങൾ ഇനിയും പോരാടണം. നിങ്ങൾ കൂടുതൽ ഉയരങ്ങളിലെത്തുന്നത് കാണാനാണ് ഞാൻ ആഗ്രഹിക്കുന്നത്." വിജയ് സേതുപതി പറയുന്നു. വിഡിയോ കാണാം;