Thursday 21 March 2019 02:24 PM IST : By നിതിൻ ജോസഫ്

മാതാപിതാക്കളുമായുണ്ടായ അകൽച്ച മാറിയോ? അനന്യ തുറന്നു പറയുന്നു

ananya21 ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

അനന്യ മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ്, ടിയാനിലൂടെ. ചിത്രത്തിന്റെ ട്രെയിലറിൽ അനന്യയുടെ മുഖം കണ്ട് വീണ്ടുമൊരു വട്ടം റീപ്ലേ ചെയ്തുനോക്കിയവർക്കെല്ലാം അറിയേണ്ടത് താരത്തിന്റെ പുതിയ വിശേഷങ്ങൾ. ഇത്തവണത്തെ വനിതയിൽ കുടുംബത്തെക്കുറിച്ചും സിനിമയെക്കുറിച്ചുമുള്ള ചോദ്യങ്ങൾക്ക് അനന്യ മറുപടിയുമായെത്തുന്നു..
 
"അത് എല്ലാവരുടെയും ജീവിതത്തിൽ സംഭവിക്കാവുന്ന അവസ്ഥയാണ്. ചിലപ്പോഴെങ്കിലും നമ്മളെടുക്കുന്ന തീരുമാനങ്ങൾ മാതാപിതാക്കളെ വേദനിപ്പിക്കുന്ന സാഹചര്യങ്ങളുണ്ടാകാം. എന്റെ കാര്യത്തിലും അതു തന്നെയാണ് സംഭവിച്ചത്. പക്ഷേ, എന്തൊക്കെ സംഭവിച്ചാലും ഞാൻ അവരുടെ മകളാണ്. എന്നെ വെറുക്കാൻ അവർക്കോ, അവരെ മറക്കാൻ എനിക്കോ കഴിയില്ല.

കുറച്ചു കാലത്തേക്ക് ഞങ്ങൾക്കിടയിൽ ഒരകൽച്ച വന്നിരുന്നെങ്കിലും ഇന്ന് എല്ലാ പിണക്കങ്ങളും മറന്ന് എല്ലാവരും ഒരുമിച്ചാണ്. പപ്പയും മമ്മിയും അനിയനും എനിക്കൊപ്പം എപ്പോഴുമുണ്ട്. ഷൂട്ടിന് പോകുമ്പോഴും മമ്മിയും അനിയനും എനിക്കൊപ്പം ഉണ്ടാകാറുണ്ട്. അനിയൻ അർജുന്റെയും സ്വപ്നം സിനിമയാണ്. ‘ക്യാംപസ് ഡയറി’യെന്ന സിനിമയിൽ അഭിനയിച്ചു.

ഒരു മാസം മുൻപ് ഞങ്ങളെല്ലാവരും കൂടി മൂകാംബിക ക്ഷേത്രത്തിൽ പോയി. മമ്മി പണ്ടെങ്ങോ നേർന്ന കച്ചേരി നടത്താനാണ് പോയത്. അനിയന്റെ പേരിലായിരുന്നു വഴിപാട്. നേരത്തെ പ്ലാൻ ചെയ്തിരുന്നൊന്നുമില്ല. പക്ഷേ, അവിടെ എത്തിയപ്പോൾ എനിക്കും അതിന്റെ ഭാഗമാകണമെന്നു തോന്നി. ഞാനും അവിടെ പാടി. ജീവിതത്തിൽ ഒരുപാട് സന്തോഷം തോന്നിയ അവസരമായിരുന്നു അത്." അനന്യ പറയുന്നു.

അഭിമുഖത്തിന്റെ പൂർണ്ണരൂപം പുതിയ ലക്കം വനിതയിൽ വായിക്കാം