Tuesday 09 April 2019 02:27 PM IST

‘ആ സംവിധായകർ പറഞ്ഞു, എന്നെ ഒഴിവാക്കാൻ സമ്മർദമുണ്ടായിട്ടുണ്ടെന്ന്’; വെളിപ്പെടുത്തലുമായി ഭാമ

Vijeesh Gopinath

Senior Sub Editor

bhama-new ഫോട്ടോ ശ്രീകാന്ത് കളരിക്കൽ

‘ഒരുപാടു നുണക്കഥകള്‍ കേള്‍ക്കുന്നുണ്ട്. സത്യം ഞാന്‍ പറയാം...’ പത്തുവർഷത്തെ സിനിമാ ജീവിതത്തിന്‍റെ തിരിച്ചറിവുകളുമായി ഭാമ പറഞ്ഞു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍. ആരാണ് ഭാമയെ മലയാള സിനിമയിൽ നിന്നു മാറ്റിനിർത്തുന്നത് എന്ന് ചോദിച്ചപ്പോൾ ഭാമ പറഞ്ഞു,

"‘ഇവർ വിവാഹിതരായാൽ’ എന്ന സിനിമയിൽ അഭിനയിക്കുന്ന കാലത്ത് സംവിധായകൻ സജി സുരേന്ദ്രൻ പറ‍ഞ്ഞു,‘ഭാമയെ ഈ സിനിമയിൽ അഭിനയിപ്പിക്കാതിരിക്കാന്‍ ചിലരൊക്കെ ശ്രമിച്ചിരുന്നു. സിനിമ അനൗൺസ് ചെയ്തപ്പോഴേ ഒരാൾ വിളിച്ചു ഭാമയെ മാറ്റണമെന്ന് ആവശ്യപ്പെട്ടു. എല്ലാം ഫിക്സ് ചെയ്തു കഴിഞ്ഞു എന്നു പറഞ്ഞപ്പോള്‍, അവര്‍ നിങ്ങള്‍ക്കു തലവേദനയാകും എന്നു മുന്നറിയിപ്പു നല്‍കി.’

അന്നതത്ര കാര്യമാക്കിയില്ല. എനിക്കും സിനിമയില്‍ ശത്രുക്കളോ എന്നൊക്ക വിചാരിച്ചു. അത് ഒരാളാേണാ എന്ന് എനിക്ക് അറിയില്ല. ഒന്നിലേറെ പേരുണ്ടായേക്കാം. എന്നെ സിനിമയിൽ  ഉൾപ്പെടുത്തിയാൽ വലിയ തലവേദനയാണെന്നാണ് ആ ‘ശത്രുക്കള്‍’ പറ‍ഞ്ഞു പരത്തുന്നത്. വീണ്ടും ചില സംവിധായകർ എന്നോടിതു തുറന്നു പറഞ്ഞിട്ടുണ്ട്. കുറച്ചു നാൾ മുമ്പ് വി.എം. വിനു സംവിധാനം ചെയ്ത ‘മറുപടി’യിൽ അഭിനയിച്ചു. ഷൂട്ടിങ് തീരാറായ ദിവസങ്ങളിലൊന്നില്‍ വിനുേച്ചട്ടന്‍ പറഞ്ഞു. ‘നീ എനിക്ക് തലവേദന ഒന്നും ഉണ്ടാക്കിയില്ലോ. സിനിമ തുടങ്ങും മുന്‍പ് ഒരാള്‍ വിളിച്ചു ആവശ്യപ്പെട്ടു, നിന്നെ മാറ്റണം അല്ലെങ്കില്‍ പുലിവാലാകും എന്ന്.’

‘േചട്ടന്‍ എനിക്കൊരു ഉപകാരം ചെയ്യണം. ആരാണു വിളിച്ചതെന്നു മാത്രമൊന്നു പറയാേമാ... ഒരു കരുതലിനു േവണ്ടി മാത്രമാണ്.’ ഞാന്‍ ആവശ്യപ്പെട്ടു. വിനുച്ചേട്ടന്‍ പറഞ്ഞ പേരു േകട്ടു ഞാന്‍ െഞട്ടി. ഞാനൊരുപാടു ബഹുമാനിക്കുന്ന ആൾ. ചില ചടങ്ങുകളിൽ വച്ച് അദ്ദേഹത്തെ കാണാറുണ്ടെന്നല്ലാതെ മറ്റൊരു ബന്ധവും ഞങ്ങള്‍ തമ്മിലില്ല. ഞങ്ങൾക്കിടയിൽ ഒരു പ്രശ്നവുമില്ല. എന്നിട്ടും എന്റെ അവസരങ്ങൾ ഇല്ലാതാക്കാൻ എന്തിനു ശ്രമിക്കുന്നു എന്നറിയില്ല.

ചില പ്രൊഡക്‌ഷൻ എക്സിക്യൂട്ടിവുകളും ചാന്‍സ് കളയാന്‍ മിടുക്കരാണ്. എന്റെ ഡേറ്റിനെക്കുറിച്ച് അന്വേഷിക്കാൻ സംവിധായകര്‍ അവരെ ഏൽപ്പിക്കും. എന്നെ വിളിച്ച് എന്തെങ്കിലുമൊന്നു ചോദിച്ചിട്ടു െചന്നു സംവിധായകരോടു പറയും, ‘ഭാമയ്ക്കന്നു േഡറ്റില്ല. കന്നഡ സിനിമയുെട ഷൂട്ടിങ്ങാണ് എന്നൊക്കെ.’ പിന്നെ, ആ പ്രൊഡക്‌ഷൻ എക്സിക്യൂട്ടിവിനു താൽപര്യമുള്ള ആരെെയങ്കിലും ആ റോളിേലക്കു കയറ്റും. ഞാനിതൊക്കെ അറിയുന്നതു കൂേറനാള്‍ കഴിഞ്ഞ് ആ സംവിധായകനെ കാണുമ്പോഴാകും. ‘ഇപ്പോ മലയാളം ഒന്നും േവണ്ട, കന്നഡ പടം മതി.. അല്ലേ...’  എന്നൊക്കെ ചോദിച്ചു സംസാരിച്ചു തുടങ്ങുമ്പോള്‍.” ഭാമ പറയുന്നു.

അഭിമുഖത്തിന്റെ പൂർണ്ണരൂപം പുതിയ ലക്കം വനിതയിൽ വായിക്കാം