Friday 03 May 2019 04:27 PM IST : By സ്വന്തം ലേഖകൻ

പാർവതി ബോളിവുഡിലേക്ക്, ആദ്യ ചിത്രം ഇർഫാൻ ഖാനൊപ്പം

paru-to-hindi1

മൊയ്തീന്റെ കാഞ്ചനമാലയായി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ മലയാളികളുടെ പ്രിയ നായിക പാർവതി ബോളിവുഡിലേക്ക്. ഇർഫാൻ ഖാനൊപ്പം ‘ഖരീബ് ഖരീബ് സിംഗിൾ’ എന്ന ചിത്രത്തിലൂടെയാണ് പാർവതിയുടെ ബോളുവുഡ് അരങ്ങേറ്റം. റൊമാൻസ്– ട്രാവൽ ലവ് സ്‌റ്റോറിയായ ചിത്രം പതിവ് ഹിന്ദി മസാല ചിത്രങ്ങളിൽ വ്യത്യസമാണെന്നാണ് റിപ്പോർ്ട്ട്. തനൂജ ചന്ദ്രയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

യാത്രയിൽ കണ്ടുമുട്ടുന്ന രണ്ടു പേരുടെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ പോസ്റ്റർ പാർവതി ഫെയ്സ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്. അഭിനന്ദിച്ചു കൊണ്ട് റിമ കല്ലിങ്കൽ അടക്കമുള്ളവർ ആശംസകൾ അർപ്പിച്ചിട്ടുമുണ്ട്. കരിയർ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് മറ്റുള്ളവർക്ക് പാർവതിയെ നോക്ക് പഠിക്കാമെന്നും റിമ കുറിപ്പിൽ പറയുന്നു.