പാർവതിയുടെ ആദ്യ ബോളിവുഡ് ചിത്രം ‘ഖരീബ് ഖരീബ് സിംഗിളി’ലെ പാട്ട് പുറത്തിറങ്ങി. ’ചാർലി’യിലെ പോലെ മനോഹരിയായാണ് പാർവതി പാട്ടിൽ എത്തുന്നത്. ഇർഫാൻ ഖാനോടൊപ്പമാണ് പാർവതിയുടെ ബോളിവുഡ് അരങ്ങേറ്റം. റൊമാൻസ്– ട്രാവൽ ലവ് സ്‌റ്റോറിയായ ചിത്രം പതിവ് ഹിന്ദി മസാല ചിത്രങ്ങളിൽ നിന്ന് വ്യത്യസമാണെന്നാണ് റിപ്പോർട്ട്.
തനൂജ ചന്ദ്രയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. യാത്രയിൽ കണ്ടുമുട്ടുന്ന രണ്ടുപേരുടെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ ട്രെയിലർ പാർവതി ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചിരുന്നു. താരത്തിന്റെ ബോളിവുഡ് അരങ്ങേറ്റത്തെ അഭിനന്ദിച്ചു കൊണ്ട് മലയാളത്തിൽ നിന്ന് റിമ കല്ലിങ്കൽ അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. വിഡിയോ കാണാം;