Thursday 11 April 2019 04:04 PM IST : By സ്വന്തം ലേഖകൻ

സിനിമയ്‌ക്ക് വേണ്ടി തല മൊട്ടയടിച്ച് ഷംന കാസിം; ചിത്രം വൈറൽ

shamna-bald

സിനിമയ്‌ക്ക് വേണ്ടി തല മൊട്ടയടിച്ച് നടി ഷംന കാസിം. ’കൊടി വീരന്‍’ എന്ന തമിഴ് ചിത്രത്തിന് വേണ്ടിയാണ് ഷംനയുടെ പുതിയ മേക്കോവർ. നടിയുടെ തല മുണ്ഡനം ചെയ്ത പടം സമൂഹ മാധ്യമങ്ങളിൽ വൈറലായി. സിനിമയ്ക്ക് വേണ്ടി നായിക തല മൊട്ടയടിക്കണമെന്നതായിരുന്നു സംവിധായകൻ മുത്തയ്യ ആദ്യം വച്ച ഡിമാൻഡ്.

അതേസമയം കഥാപാത്രത്തിന്റെ പൂർണ്ണതയ്ക്ക് വേണ്ടി ഷംന തല മൊട്ടയടിക്കാന്‍ തയ്യറാവുകയായിരുന്നു. സംവിധായകനിലും തിരക്കഥയിലും തനിക്ക് വിശ്വാസമുണ്ടെന്നും പൂര്‍ണ സന്തോഷത്തോടെയാണ് തല മൊട്ടയടിച്ചതെന്നും താരം വ്യക്തമാക്കി. മഹിമ നമ്പ്യാർ, ശശികുമാർ, സനുഷ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.