Friday 12 April 2019 05:32 PM IST : By സ്വന്തം ലേഖകൻ

ആരെയും അതിശയിപ്പിക്കുന്ന കിടിലൻ മേക്കോവറിൽ ശ്വേതാ മേനോൻ; ’നവല്‍ എന്ന ജുവലി’ലെ പാട്ട് കാണാം

swetha-make-over09

ശ്വേതാ മേനോന്‍ പുരുഷ വേഷത്തിലെത്തുന്ന 'നവല്‍ എന്ന ജുവലി’ലെ ഗാനം പുറത്തിറങ്ങി. ’ഈ വഴിയിൽ പതിവായി..’ എന്നുതുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് എം. ജയചന്ദ്രനാണ്. കാവ്യമയി രഞ്ജിലാലിന്റെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് എം. ജയചന്ദ്രനാണ്.

ശ്വേതാ മേനോന്റെ കിടിലൻ മേക്കോവറാണ് പാട്ടിന്റെ പ്രധാന ആകർഷണം. മനോഹരിയായ സ്ത്രീയിൽ നിന്ന് വൃദ്ധനായി രൂപമാറ്റം വരുത്തുന്നതും ഉപജീവനത്തിനായി വിവിധ തൊഴിലുകളിൽ ഏർപ്പെടുന്നതുമാണ് പാട്ടിന്റെ കാതൽ. സ്ത്രീയാണെന്ന് ആർക്കും കണ്ടുപിടിക്കാനാവാത്ത വിധമാണ് ശ്വേതയുടെ രൂപമാറ്റം. വിഡിയോ കാണാം;

രഞ്ജിലാല്‍ ദാമോദരന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ’നവല്‍ എന്ന ജുവല്‍’. ഇന്‍ഡസ്വാലി ഫിലിം ക്രിയേഷന്‍സിന്റെ ബാനറില്‍ രഞ്ജിലാലും സിറിയക് മാത്യുവും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിൽ കനിഹ, സ്വര്‍ണമാല്യ, ഹോളിവുഡ് നടി റിം ഖാദില്‍, ഹോളിവുഡ് നടൻ അതുല്‍ ഹുസൈന്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

കഥ: രഞ്ജിലാല്‍ ദാമോദരന്‍, തിരക്കഥ, സംഭാഷണം: വി.കെ. അജിത്കുമാര്‍, രഞ്ജിലാല്‍ ദാമോദരന്‍. ബോബി ജോര്‍ജ് ഛായാഗ്രഹണവും നിഖില്‍ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. കലാസംവിധാനം: അര്‍ക്കന്‍. നിര്‍മാണ നിര്‍വഹണം: ഗിരീഷ് കൊടുങ്ങല്ലൂര്‍.