Thursday 14 February 2019 04:56 PM IST : By സ്വന്തം ലേഖകൻ

ചിരിപ്പിക്കാനൊരുങ്ങി ഭാവനയും ആസിഫ് അലിയും; ‘അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ട’ന്റെ ആദ്യ ടീസർ കാണാം

aok

ഭാവനയും ആസിഫ് അലിയും നായികാ നായകന്മാരായി എത്തുന്ന രണ്ട് സിനിമകളാണ് ഈ മാസം റിലീസ് ചെയ്യുന്നത്. ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ഹണി ബീ ടു, രോഹിത് വി എസ് ഒരുക്കിയ 'അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍'. 'അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍' എന്ന സിനിമയില്‍ ഭാവനയുടെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന ആദ്യ ടീസര്‍ പുറത്തുവന്നു. ഓർമ പോയ നായകനോട് സംസാരിക്കുന്ന നായികയായി ഭാവന ടീസറിൽ എത്തുമ്പോൾ കോമഡി മാത്രമല്ല അതിലൊരു സസ്പെൻസ് കൂടി ഒളിഞ്ഞിരിപ്പുണ്ട് എന്ന് ടീസറിൽ വ്യക്തമാണ്.

ആന്റണി ബിനോയ്, ബിജു പുളിക്കല്‍ എന്നിവര്‍ ചേര്‍ന്നാണ് ഫോര്‍ എം എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ചിത്രം നിര്‍മിച്ചിരിക്കുന്നത്. അജു വര്‍ഗീസ്, ശ്രിന്ദ, സൈജു കുറുപ്പ് എന്നിവരും അഭിനയിക്കുന്നുണ്ട്. സമീര്‍ അബ്ദുള്‍ ആണ് തിരക്കഥയും സംഭാഷണവും നിർവഹിച്ചിരിക്കുന്നത്. ഹണി ബീ ടൂ വും മാര്‍ച്ച് അവസാനത്തോടെ തിയറ്ററുകളിലെത്തും.