Saturday 04 May 2019 12:34 PM IST : By സ്വന്തം ലേഖകൻ

കാറ്റേ നീ വീശരുതിപ്പോൾ... വർഷങ്ങൾക്കിപ്പുറം അച്ഛന്റെ പാട്ടു പാടി മകൾ!! (വിഡിയോ)

ahaana-album22

മനോഹരമായ റീമിക്സുമായി വന്നിരിക്കുകയാണ് നടി അഹാന കൃഷ്ണകുമാർ. നടി മാത്രമല്ല താനൊരു നല്ല ഗായിക കൂടിയാണെന്ന് തെളിയിച്ചിരിക്കുകയാണ് അഹാന. കാറ്റിനെ ആസ്പദമാക്കി തിരഞ്ഞെടുത്തിരിക്കുന്ന സിനിമാ പാട്ടുകളാണ് റീമിക്സ് ആൽബത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ അച്ഛൻ കൃഷ്ണകുമാർ അഭിനയിച്ച ’കാറ്റേ നീ വീശരുതിപ്പോൾ..’ എന്ന ഗാനവും അഹാന മനോഹരമായി പാടിയിരിക്കുന്നു. മറ്റു ഗാനങ്ങൾ തമിഴിൽ നിന്നുള്ളവയാണ്. ’കാറ്റിൻ മൊഴി..’, ’കാറ്റേ എൻ വാസൽ വന്താൽ..’ എന്നിവയാണ് അവ.

വിസ്‌പേഴ്‌സ്‌ ആൻഡ് വിസിൽസ് എന്നാണ് ആൽബത്തിന്റെ പേര്. ശ്യാമപ്രകാശ് എം.എസ്. ആണ് ആൽബം  ചെയ്തിരിക്കുന്നത്. അരുൺ വർഗീസ് നിർമ്മിച്ചിരിക്കുന്ന ആൽബം ഇന്നലെയാണ് യൂട്യൂബിൽ റിലീസ് ചെയ്തത്. കുറഞ്ഞ സമയം കൊണ്ടുതന്നെ 64000 പേരാണ് ആൽബം കണ്ടത്. മനോഹരമായ വിഡിയോ കാണാം;