Saturday 04 May 2019 12:31 PM IST : By സ്വന്തം ലേഖകൻ

സാൾട്ട് ആൻഡ് പെപ്പർ ലുക്കിൽ അജുവിന്റെ കിടു മേക്കോവർ!!

aju-goodaa

നടൻ ധ്യാൻ ശ്രീനിവാസൻ എഴുത്തുകാരനാകുന്ന ആദ്യ ചിത്രമാണ് ’ഗൂഢാലോചന.’ നായകനായി ധ്യാൻ തന്നെയാണ്. എന്നാൽ സിനിമയുടെ ചിത്രങ്ങൾ പുറത്തുവന്നപ്പോൾ തിളങ്ങിയത് അജു വർഗീസ്. സാൾട്ട് ആൻഡ് പെപ്പർ ലുക്കിലുള്ള അജുവിന്റെ മേക്ക് ഓവർ ആണ് ഏറെ രസകരം. തോമസ് സെബാസ്റ്റ്യൻ ആണ് സിനിമയുടെ സംവിധായകൻ.

ലോഹം ഫെയിം നിരഞ്ജനയാണ് സിനിമയിൽ നായികയായെത്തുന്നത്. ശ്രീനാഥ് ഭാസിയും ഒരു സുപ്രധാന വേഷത്തിൽ എത്തുന്നു. കോഴിക്കോട് ബീച്ചിലും പരിസര പ്രദേശങ്ങളിലുമായാണ് സിനിമ ഷൂട്ടിങ് നടന്നത്. സിനിമയുടെ ഫസ്റ്റ് ലുക്ക്‌ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ഇസാന്‍ പിക്ചേഴ്സിന്റെ ബാനറില്‍ അജാസ് ആണ് ’ഗൂഢാലോചന’ നിർമ്മിക്കുന്നത്.

aju-goodaa2