Friday 03 May 2019 04:32 PM IST : By സ്വന്തം ലേഖകൻ

മിഠായി പോലെ മധുരമുള്ള ട്രെയിലർ; വിഡിയോ കാണാം

jayaram-akasha-mittayi334

ജയറാമിന്റെ ഏറ്റവും പുതിയ ചിത്രം ’ആകാശ മിഠായി’യുടെ ട്രെയിലർ പുറത്തിറങ്ങി. തമിഴ് നടൻ സമുദ്രക്കനി സംവിധാനം ചെയ്യുന്ന ആദ്യ മലയാള ചിത്രമാണ് ’ആകാശമിഠായി’. വരലക്ഷ്മി ശരത്കുമാറാണ് നായിക. ഇനിയ, ഇര്‍ഷാദ്, നന്ദന തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്.

ആകാശമിഠായിയുടെ മോഷൻ പോസ്റ്ററിൽ മോഹൻലാൽ ശബ്ദം നൽകിയിരുന്നു. വൈക്കം മുഹമ്മദ് ബഷീറിന്റെ ’പ്രേമലേഖന’ത്തിലെ വരികളാണ് മോഷന്‍ പോസ്റ്ററില്‍ പറയുന്നത്. ട്രെയിലർ കാണാം;