Friday 03 May 2019 04:48 PM IST : By സ്വന്തം ലേഖകൻ

അല്ലുവിന് നായിക മല്ലു! ’നാ പേരു സൂര്യ’യിൽ അഭിനയിക്കുന്നത് അമേരിക്കയിൽ നിന്ന് പരിശീലനം നേടി

allu-arjun440

അല്ലു അര്‍ജുൻ മലയാളികൾക്ക് മല്ലു അർജുൻ തന്നെയാണ്. അതുകൊണ്ടുതന്നെ അല്ലുവിന്റെ വിശേഷങ്ങൾ അറിയാനും എല്ലാവർക്കും താൽപ്പര്യമാണ്. അല്ലുവിന്റെ ഡബ്ബിങ് ചിത്രങ്ങൾക്ക് കേരളത്തിൽ വലിയ ജനപ്രീതിയുമുണ്ട്. ആര്യ, ബണ്ണി, ഹാപ്പി, ഹീറോ തുടങ്ങിയ ചിത്രങ്ങൾ മലയാള സിനിമകളേക്കാൽ പണം വാരിയത് ഇതിനു തെളിവാണ്.

ഇപ്പോഴിതാ അല്ലുവിന്റെ ഏറ്റവും പുതിയ ചിത്രമായ ‘നാ പേരു സൂര്യ’യുടെ വിശേഷങ്ങൾ പുറത്തു വന്നിരിക്കുകയാണ്. ഊട്ടിയിലാണ് ചിത്രീകരണം.  അടുത്ത വര്‍ഷം ഏപ്രില്‍ 27 നാണ് ചിത്രത്തിന്റെ റിലീസ് പ്ലാന്‍ ചെയ്തിരിക്കുന്നത്. പുതിയ ചിത്രത്തില്‍ ഒരു സൈനികന്റെ വേഷമാണ് അല്ലു. വെറുതേയങ്ങ് യൂണിഫോമിട്ട് സൈനികനായി  വരികയല്ല അല്ലു. അതിനായി അമേരിക്കയില്‍ കഠിന പരിശീലനമാണ് നടത്തിയത്.

ആക്ഷന്‍ ത്രില്ലറായ ഈ ചിത്രത്തില്‍ ആര്‍. ശരത്കുമാറും അര്‍ജ്ജുന്‍ സജയും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. നാരായണ്‍ സൂര്യ എന്ന കഥപാത്രമായി അര്‍ജ്ജുന്‍ സജ അല്ലുവിന്റെ അച്ഛനായി അഭിനയിക്കും. ശരത് കുമാറാണ് ചിത്രത്തിലെ വില്ലന്‍. മലയാളിയായ അനു എമ്മാനുവല്‍ ആണ് ചിത്രത്തില്‍ നായികയാകുന്നത്. രാമലക്ഷ്മി സിന്‍ കമ്പൈന്‍സ് എന്ന ബാനറില്‍ സിരിഷ ലഗദാപതി, ശ്രീധര്‍ ലഗദാപതി, ബണ്ണി വാസു, കെ. നാഗേന്ദ്ര ബാബു എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.