Friday 22 March 2019 02:22 PM IST : By സ്വന്തം ലേഖകൻ

’മഹാഭാരത’ത്തിൽ പാഞ്ചാലിയായി അനുഷ്ക ഷെട്ടി?

anushka34

ബാഹുബലിയുടെ വിജയത്തിന്റെ ത്രില്ലിലാണ് ദേവസേനയായി തിളങ്ങിയ അനുഷ്ക ഷെട്ടി. ഈ ഒരറ്റ സിനിമയോടെ അനുഷ്‌കയെ ഇന്ത്യൻ സിനിമാലോകം അംഗീകരിച്ചു. ഇതോടെ അനുഷ്കയുടെ കരിയർ ഗ്രാഫ് കുത്തനെ ഉയർന്നു. ഒട്ടേറെ ഭാഷകളിൽ നിന്ന് അനുഷ്‌കയെ തേടി നിരവധി അവസരങ്ങളും എത്തി.

ഇപ്പോൾ പറഞ്ഞു കേൾക്കുന്നത് 1000 കോടി മുതൽമുടക്കിൽ മലയാളത്തിൽ നിർമ്മിക്കുന്ന മോഹൻലാൽ ചിത്രത്തിലും അനുഷ്കയാണ് നായികയെന്നാണ്. മഹാഭാരത കഥ പറയുന്ന ചിത്രത്തിൽ പാഞ്ചാലിയുടെ വേഷം ചെയ്യാൻ സംവിധായകൻ അനുഷ്‌കയെ ക്ഷണിച്ചുവെന്നാണ്‌ റിപ്പോർട്ടുകൾ.

ഇന്ത്യൻ സിനിമാലോകം ഉറ്റുനോക്കുന്ന ചിത്രമാണ് മഹാഭാരതം. രാജ്യത്തെ ഏറ്റവും ചിലവേറിയ സിനിമ എന്നത് തന്നെയാണ് ചിത്രത്തിന്റെ പ്രത്യേകത. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലെ സൂപ്പർ താരങ്ങളും സിനിമയുടെ ഭാഗമാകുന്നുണ്ട്.