Thursday 21 February 2019 02:13 PM IST : By സ്വന്തം ലേഖകൻ

കട്ട ലോക്കലായി വന്ന് കയ്യടി നേടിയ അപ്പാനി രവി ഇനി സണ്ണി വെയിനൊപ്പം

appani

കട്ട ലോക്കലായി വന്ന് മലയാളികളുടെ മനസ് കീഴടക്കി അങ്കമാലി ഡയറീസിലെ അപ്പാനി രവി അടുത്തതായി അഭിനിയിക്കുന്നത് സണ്ണി വെയിനൊപ്പം. പോക്കിരി സൈമൺ, ഒരു കടുത്ത ആരാധകൻ എന്ന ചിത്രത്തിന്റെ സംവിധായകൻ ജിജോ ആന്റണിയാണ്. ഏപ്രിൽ ആദ്യ വാരം തിരുവനന്തപുരത്ത് ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങും. ഒരു കടുത്ത വിജയ് ആരാധകന്റെ കഥയാണ് ചിത്രം പറയുന്നത്. സണ്ണി വെയിനാണ് ഈ വേഷത്തിൽ എത്തുക. കെ. അമ്പാടിയാണ് തിരക്കഥ. മുഴുനീള എന്റർടെയിനറാണ് ചിത്രം.

ശ്രീവരി ഫിലിംസിന്റെ ബാനറിൽ കൃഷ്ണൻ സേതുകുമാറാണ് ചിത്രത്തിന്റെ നിർമാതാവ്. ഗോപിസുന്ദറാണ് സംഗീതം നിർവഹിക്കുന്നത്. അങ്കമാലി ഡയറീസിലെ അപ്പാനി രവി എന്ന വില്ലൻ വേഷത്തിൽ എത്തി കയ്യടി നേടിയ ശരത്കുമാറിന് നിരവധി ഓഫറുകൾ ലഭിച്ചിരുന്നു. എന്നാൽ അടുത്ത ചിത്രം മികച്ച കഥാപാത്രം നോക്കി മാത്രമേ സ്വീകരിക്കൂ എന്ന നിലപാടിലായിരുന്നു ശരത് കുമാർ.