Thursday 21 February 2019 02:18 PM IST : By സ്വന്തം ലേഖകൻ

ഹണീ ബീ ടു ആദ്യദിനം നേടിയത് 1.93 കോടി രൂപ; ആസിഫ് അലിയുടെ കരിയറിൽ ആദ്യ റെക്കോർഡ്

honey_bee

ആസിഫ് അലിയും ഭാവനയും നായികാ നായകന്മാരായി എത്തിയ പുതിയ ചിത്രം ഹണീ ബി 2വിന് ആദ്യ ദിനം ലഭിച്ചത് 1.93 കോടി രൂപ. കേരളത്തിൽ 126 ഓളം കേന്ദ്രങ്ങളിൽ റിലീസിനെത്തിയ ചിത്രം ഇന്ത്യയൊട്ടാകെ 200 സ്ക്രീനുകളിലായിരുന്നു പ്രദർശനത്തിനെത്തിയത്. കേരളത്തിൽ നിന്നുള്ള കളക്ഷനാണഅ 1.93 കോടി രൂപ. ആസിഫ് അലിയുടെ കരിയറിലെ ആദ്യ റെക്കോർഡ് കൂടിയാണ് ഈ കലക്ഷൻ. ജീന്‍പോള്‍ ലാല്‍ സംവിധാനം ചെയ്യുന്ന ഹണി ബി 2 സെലിബ്രേഷന്‍സ്, 2013 ല്‍ പുറത്തിറങ്ങിയ ഹണി ബി യുടെ രണ്ടാം ഭാഗമാണ്.

കൊച്ചിയിലെ ഒരു സൗഹൃദ കൂട്ടത്തിന്റെ ജീവിത സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കഥപറഞ്ഞ ഹണീ ബി ആദ്യഭാഗം മികച്ച പ്രദര്‍ശന വിജയം നേടിയിരുന്നു. രണ്ടാം ഭാഗത്തിൽ ആദ്യഭാഗത്തിന്റെ ട്വിസ്റ്റ് മുതൽ സസ്പെൻസും പിന്നീട് നടക്കുന്ന കല്യാണമാമാങ്കവുമാണ് പ്രമേയമാകുന്നത്.

ആദ്യഭാഗത്തിലെ പ്രധാനകഥാപാത്രങ്ങളെല്ലാം രണ്ടാം ഭാഗത്തിലും അണിനിരക്കുന്നുണ്ടെങ്കിലും ലെന, ശ്രീനിവാസൻ തുടങ്ങിയവരും ലാലിന്റെ ഭാര്യയായി പ്രവീണയുടെ കഥാപാത്രത്തിന് പകരം കവിതാ നായരും അർച്ചനാ കവിക്ക് പകരം ആര്യയും ഗർഭിണിയുടെ വേഷത്തിൽ കൃഷ്ണ പ്രഭയും ജോയ് മാത്യുവും പൊന്നമ്മബാബുവും പ്രേംകുമാറും എല്ലാം
എത്തുന്നുണ്ട്്.