Saturday 16 February 2019 05:14 PM IST : By സ്വന്തം ലേഖകൻ

അവരുടെ രാവുകളിലെ ’വാടാതെ വീഴാതെ...’ ഗാനം സൂപ്പർഹിറ്റ്; വിഡിയോ കാണാം

unni

ഉണ്ണി മുകുന്ദൻ, ആസിഫ് അലി, വിനയ്‍ ഫോർട്ട് എന്നിവർ പ്രധാന താരങ്ങളാകുന്ന ’അവരുടെ രാവുകള്‍’ എന്ന സിനിമയിലെ പാട്ട് പുറത്തിറങ്ങി. സുന്ദരമായ മുഹൂർത്തങ്ങൾ കോർത്തിണക്കിയാണ് ’വാടാതെ വീഴാതെ...’ എന്നുതുടങ്ങുന്ന ഗാനം ചിത്രീകരിച്ചിരിക്കുന്നത്. ഹണി റോസ് ആണ് ചിത്രത്തിൽ നായിക. നെടുമുടി വേണു, അജു വര്‍ഗീസ്, വിനയ് ഫോര്‍ട്, മുകേഷ്, ലെന തുടങ്ങിയവരും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നു.

മങ്കി പെന്നിന്റെ സംവിധായകരില്‍ ഒരാളായ ഷാനിൽ മുഹമ്മദ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്ണു നാരായണനും ചിത്രസംയോജനം പ്രജീഷ് പ്രകാശുമാണ് നിർവഹിച്ചിരിക്കുന്നത്. സംഗീതം നൽകിയിരിക്കുന്നത് ശങ്കർ ശർമ്മ. മ്യൂസിക് 247നാണ് ഒഫീഷ്യൽ മ്യൂസിക് ലേബൽ. അജയ് കൃഷ്ണനാണ് അജയ് എന്റർടൈൻമെന്റിന്റെ ബാനറിൽ ചിത്രം നിർമിച്ചിരിക്കുന്നത്. ഗാനം കാണാം;