Friday 26 April 2019 05:19 PM IST : By സ്വന്തം ലേഖകൻ

നിവിന്‍ ’കാ​യം​കു​ളം കൊ​ച്ചു​ണ്ണി​’യാകുന്ന ചിത്രത്തിൽ ’തങ്ങളാ’യി ബാ​ബു ആ​ന്‍റ​ണിയും

nivin-babu-1

റോ​ഷ​ന്‍ ആ​ന്‍​ഡ്രൂ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന നിവിൻ പോളി ചിത്രം ’കാ​യം​കു​ളം കൊ​ച്ചു​ണ്ണി’​യി​ല്‍ ബാ​ബു ആ​ന്‍റ​ണി​യും ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. ത​ന്‍റെ ഫെയ്സ്ബു​ക്ക് പേ​ജ് വ​ഴി​യാ​ണ് ഈ സന്തോഷ വാ​ര്‍​ത്ത അദ്ദേഹം ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വ​ച്ച​ത്. സിനിമയിൽ ’ത​ങ്ങ​ള്‍’ എ​ന്ന ക​ഥാ​പാ​ത്ര​മായാണ് ബാബു ആന്റണി എത്തുക.

അ​യ്യ​ങ്കാ​ളി​യായി വേ​ഷമിട്ട ’യു​ഗ​പു​രു​ഷ​’നുശേഷം ബാ​ബു ആന്‍റ​ണി അ​വ​ത​രി​പ്പി​ക്കുന്ന ചരിത്ര കഥാപാത്രം കൂടിയാണ് ഇത്. ബോ​ബി, സ​ഞ്ജ​യ് എ​ന്നി​വ​ര്‍ തി​ര​ക്ക​ഥ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന ചി​ത്രം നി​ര്‍​മി​ക്കു​ന്ന​ത് ഗോ​കു​ലം മൂ​വീ​സാ​ണ്. മാസങ്ങൾക്ക് മുൻപ് നി​വി​ന്‍ പോ​ളി​യു​ടെ​യും, നാ​യി​ക​ അ​മ​ലാ പോ​ളി​ന്‍റെ​യും കാ​ര​ക്ട​ര്‍ സ്കെ​ച്ച്‌ അ​ണി​യ​റ​പ്ര​വ​ര്‍​ത്ത​ക​ര്‍ പു​റ​ത്തുവി​ട്ടി​രു​ന്നു.